കണ്ണ് തള്ളി അന്തംവിട്ട് ഷൈൻ ടോമും ബാലു വർഗീസും; സോഷ്യൽമീഡിയയിൽ വിചിത്രമായി ‘വിചിത്രം’ പോസ്റ്റർ

വിചിത്രമായൊരു പേരുമായി യുവനടൻമാരായ ഷൈൻ ടോം ചാക്കോ, ബാലു വർഗീസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. ‘വിചിത്രം’ എന്നാണ് സിനിമയുടെ പേര്. ആകാംക്ഷയും കൗതുകവും നിറയ്ക്കുന്നതാണ് സിനിമയുടെ പോസ്റ്റർ. അന്തം വിട്ട് കണ്ണും തള്ളിയിരിക്കുന്ന ബാലുവും ഷൈനുമാണ് പോസ്റ്ററിന്റെ ആകർഷണം. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ അജിത് ജോയും അച്ചു വിജയനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ‘വിചിത്രം’ സംവിധാനം ചെയ്യുന്നത് അച്ചു വിജയനാണ്.

ഷൈൻ ടോം ചാക്കോയും ബാലു വർഗീസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ഏറെ ആകാംക്ഷയും കൗതുകവും തീർക്കുന്നതാണ്. ജാസ്മിന്റെയും മക്കളുടെയും കഥയാണ് ചിത്രം പറയുന്നത്. ലാൽ, കനി കുസൃതി, ജോളി ചിറയത്ത്, കേതകി നാരായൺ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

നിഖിൽ രവീന്ദ്രൻ ആണ് ചിത്രത്തിന്റെ തിരക്കഥ. ക്യാമറ കൈകാര്യം ചെയ്യുന്നത് അർജുൻ ബാലകൃഷ്ണൻ. മിഥുൻ മുകുന്ദനും സ്ട്രീറ്റ് അക്കാദമിക്സുമാണ് സംഗീതം ഒരുക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ, എഡിറ്റർ – അച്ചു വിജയൻ, കോ-ഡയറക്ടർ – സൂരജ് രാജ്, ക്രിയേറ്റീവ് ഡയറക്ടർ – ആർ അരവിന്ദൻ, പ്രൊഡക്ഷൻ ഡിസൈൻ : റെയ്സ് ഹൈദർ & അനസ് റഷാദ്, കോ-റൈറ്റർ : വിനീത് ജോസ്, ആർട്ട് – സുഭാഷ് കരുൺ, മേക്കപ്പ് – സുരേഷ് പ്ലാച്ചിമട, കോസ്റ്റ്യൂം – ദിവ്യ ജോബി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – ഉമേഷ് രാധാകൃഷ്ണൻ, സൗണ്ട് ഡിസൈൻ – വിഷ്ണു ഗോവിന്ദ് – ശ്രീ ശങ്കർ, സ്റ്റിൽ – രോഹിത് കെ സുരേഷ്, വിഎഫ്എക്‌സ് സൂപ്പർവൈസർ – ബോബി രാജൻ, വി എഫ് എക്സ് സ്റ്റുഡിയോ: ഐറിസ് പിക്സൽ, പി ആർ ഒ – ആതിര ദിൽജിത്ത്, ഡിസൈൻ – അനസ് റഷാദ് & ശ്രീകുമാർ സുപ്രസന്നൻ, ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago