ത്രീ ഇടിയറ്റ്‌സ് എന്ന ബോളിവുഡ്‌ചിത്രത്തിൽ വീഡിയോ കോൾ വഴി അമീർ ഖാൻ പ്രസവമെടുക്കുന്ന രംഗം നാം ഞെട്ടലോടെയാണ് കണ്ടു കൊണ്ടിരുന്നത്. ഇപ്പോൾ സിനിമയെ വെല്ലുന്ന രംഗമാണ് കഴിഞ്ഞ ദിവസം കര്‍ണാടകയിലെ ഹവേരിയില്‍ നടന്നത്. കൊവിഡ് മൂലം ആംബുലന്‍സ് കിട്ടാതെ വന്നപ്പോഴാണ് ഡോക്ടറെ വീഡിയോകാള്‍ വിളിച്ച് , വീട്ടുകാരും അയല്‍ക്കാരും ചേര്‍ന്ന് യുവതിയുടെ പ്രസവമെടുത്തു. വാസവി എന്ന പെണ്കുട്ടിയുടെയാണ് അയൽക്കാർ എല്ലാവരും കൂടി പ്രസവമെടുത്തത്. കര്‍ണാടകയിലെ ഹവേരി ഹനഗല്‍ സ്വദേശി വാസവി ഫത്തേപ്പൂരിന് ഞായറാഴ്ച ഉച്ചയോടെ പ്രസവവേദന അനുഭവപ്പെട്ടു കാര്യങ്ങൾ വഷളായി. ഭര്‍ത്താവ് രാഗവേന്ദ്ര ആംബുലന്‍സ് വിളിച്ചെങ്കിലും കൊവിഡ് കാരണം ആരും വന്നില്ല.
നില ഗുരുതരമായതോടെ അയല്‍ക്കാരായ സ്ത്രീകള്‍ സഹായത്തിനെത്തി. ഇവരിലൊരാളുടെ സുഹൃത്തും കിംസ് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റുമായ ഡോ. പ്രിയനാകാ മന്ദാഗി വീഡിയോകാള്‍ വഴി നല്‍കിയ നിര്‍ദ്ദേശം അനുസരിച്ച് ഇവര്‍ വാസവിയുടെ ആണ്‍കുഞ്ഞിനെ സുരക്ഷിതമായി പുറത്തെടുത്തു. ശേഷം ആംബുലന്‍സ് എത്തി ആശുപത്രിയിലേക്ക് മാറ്റിയ യുവതിയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. വാസവിയുടെ സഹായത്തിനെത്തിയ സ്ത്രീകളില്‍ പലര്‍ക്കും പ്രസവവരീതിയെക്കുറിച്ച് ധാരണയുണ്ടായിരുന്നു. അതിനാല്‍ കാര്യങ്ങള്‍ കൃത്യമായി ചെയ്യാന്‍ സാധിച്ചു., ഡോക്ടര്‍ പ്രിയനാകാ മന്ദാഗി പറഞ്ഞു
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…