വില്ലന്‍ പരിവേഷം മാറ്റിവച്ച് റൊമാന്റിക് ഹീറോയായി ഗൗതം മേനോന്‍; അനുരാഗത്തിലെ തമിഴ് ഗാനം പുറത്ത്

തമിഴ് സൂപ്പര്‍ സംവിധായകന്‍ ഗൗതം മേനോന്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന അനുരാഗം എന്ന ചിത്രത്തിലെ ‘യെതുവോ ഒണ്‍ട്ര്’ എന്ന ഗാനം പുറത്ത്. പ്രണയചിത്രങ്ങള്‍ക്ക് മറ്റൊരു മാനം നല്‍കിയ ഗൗതം മേനോന്‍ തന്റെ വില്ലന്‍ പരിവേഷം മാറ്റിവച്ചാണ് അനുരാഗത്തില്‍ റൊമാന്റിക് ഹീറോയായി എത്തിയിരിക്കുന്നത്. ലെനയും ഗാനരംഗത്തിലുണ്ട്.

തമിഴില്‍ ഏറെ പ്രശസ്തനായ മോഹന്‍ രാജയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ജോയല്‍ ജോണ്‍സ് ആണ്. ജോയലും ഹനാന്‍ഷായും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വ്യതസ്ത പ്രായങ്ങളിലുള്ളവരുടെ പ്രണയത്തിലൂടെയാണ് ചിത്രത്തിന്റെ കഥയുടെ സഞ്ചാരം. അശ്വിന്‍ ജോസാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. അശ്വിനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ജോണി ആന്റണി, ദേവയാനി, ഷീല, ഗൗരി ജി കിഷന്‍, മൂസി, ലെനാ, ദുര്‍ഗ കൃഷ്ണ, സുധീഷ്, മണികണ്ഠന്‍ പട്ടാമ്പി തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ലക്ഷ്മി നാഥ് ക്രിയേഷന്‍സ് സത്യം സിനിമാസ് എന്നി ബാനറുകളില്‍ സുധീഷ് എന്‍, പ്രേമചന്ദ്രന്‍ എ.ജി എന്നിവരാണ് സിനിമ നിര്‍മ്മിക്കുന്നത്. സുരേഷ് ഗോപിയാണ് ഛായാഗ്രഹകന്‍. ലിജോ പോള്‍ ആണ് എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്. മോഹന്‍രാജിന് പുറമേ മനു മഞ്ജിത്ത്, ടിറ്റോ പി തങ്കച്ചന്‍ എന്നിവരും ഗാനരചന നിര്‍വഹിച്ചിരിക്കുന്നു. കലാസംവിധാനം- അനീസ് നാടോടി, പ്രൊജറ്റ് ഡിസൈനര്‍- ഹാരിസ് ദേശം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സനൂപ് ചങ്ങനാശ്ശേരി, സൗണ്ട് ഡിസൈന്‍- സിങ്ക് സിനിമ, സൗണ്ട് മിക്‌സിങ്-ഫസല്‍ എ ബക്കര്‍, കോസ്റ്റ്യൂം ഡിസൈന്‍- സുജിത്ത് സി.എസ്, മേക്കപ്പ്- അമല്‍ ചന്ദ്ര, ത്രില്‍സ്- മാഫിയ ശശി, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍- ബിനു കുര്യന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- രവിഷ് നാഥ്,ഡിഐ- ലിജു പ്രഭാകര്‍, സ്റ്റില്‍സ്- ഡോണി സിറില്‍, പിആര്‍ & ഡിജിറ്റല്‍ മാര്‍ക്കറ്റിങ്- വൈശാഖ് സി. വടക്കേവീട്, എ.എസ് ദിനേശ്, പബ്ലിസിറ്റി ഡിസൈന്‍സ്- യെല്ലോടൂത്ത്‌സ്.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

3 weeks ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

1 month ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 month ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 month ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 month ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 months ago