ജാസി ഗിഫ്റ്റിന്റെ സംഗീതം; ഹാരിബ് ഹുസൈന്റെ ആലാപനം; ‘കാക്കിപ്പട’യിലെ മനോഹരഗാനം പുറത്ത്

ഷെബി ചൗഘട് സംവിധാനം ചെയ്ത ‘കാക്കിപ്പട’ എന്ന ചിത്രത്തിലെ ‘പൂവായ് പൂവായ്’ എന്ന ഗാനം പുറത്തിറങ്ങി. ജാസി ഗിഫ്റ്റിന്റെ സംഗീതത്തില്‍ ഹാരിസ് ഹുസൈനാണ് ഗാനം ആലപിച്ചിരിക്കുന്നത്. ജോയ് തമ്മലത്തിന്റേതാണ് വരികള്‍. നിരഞ്ജ് മണിയന്‍പിള്ള രാജു, അപ്പാനി ശരത്ത്, സുജിത് ശങ്കര്‍ ഉള്‍പ്പെടെയുള്ളവരാണ് ഗാനരംഗത്തുള്ളത്.

എസ്.വി.പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെജി വലിയകത്ത് ആണ്’കാക്കിപ്പട’ നിര്‍മിച്ചിരിക്കുന്നത്. തെളിവെടുപ്പിനായി കൊണ്ടുവരുന്ന ഒരു പ്രതിക്കൊപ്പം സഞ്ചരിക്കേണ്ടി വരുന്ന എട്ട് ആംഡ് പൊലീസ് ഉദ്യോഗസ്ഥരുടെ ജീവിതകഥയാണ് ഈ ചിത്രം പറയുന്നത്.
പൊലീസ് അന്വേഷണത്തെ തുടര്‍ന്ന് കുറ്റവാളിയെ പിടി കൂടുന്ന സ്ഥിരം കഥകളില്‍ നിന്ന് വ്യത്യസ്തമായി, കുറ്റവാളിയില്‍ നിന്ന് പൊലീസുകാരിലേക്കുള്ള അന്വേഷണത്തിന്റെ സഞ്ചാരം ആണ് ‘കാക്കിപ്പട’ പറയുന്നത്. ചന്തുനാഥ്, ആരാധിക, മണികണ്ഠന്‍ ആചാരി, ജയിംസ് ഏല്യാ, സജിമോന്‍ പാറായില്‍, വിനോദ് സാക്(രാഷസന്‍ ഫെയിം), സിനോജ് വര്‍ഗീസ്, കുട്ടി അഖില്‍, സൂര്യാ അനില്‍, പ്രദീപ്, ഷിബുലാബാന്‍, മാലാ പാര്‍വ്വതി എന്നിവരും കൂടാതെ നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.

തിരക്കഥ, സംഭാഷണം- ഷെബി ചൗഘട്, ഷെജി വലിയകത്ത്. ക്രീയേറ്റീവ് ഡയറക്ടര്‍- മാത്യൂസ് എബ്രഹാം. സംഗീതം ജാസി ഗിഫ്റ്റ്, റോണി റാഫേല്‍, പ്രശാന്ത് കൃഷ്ണ ഛായാഗ്രഹണവും ബാബു രത്നം എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. പശ്ചാത്തല സംഗീതം- റോണി റാഫേല്‍, ഗാനരചന- ഹരിനാരായണന്‍, ജോയ് തമലം, കലാസംവിധാനം -സാബുറാം. നിര്‍മ്മാണ നിര്‍വ്വഹണം- എസ്.മുരുകന്‍. മേക്കപ്പ് പ്രദീപ് രംഗന്‍. കോസ്റ്റ്യും ഡിസൈന്‍- ഷിബു പരമേശ്വരന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- ശങ്കര്‍ എസ്.കെ, സംഘടനം- റണ്‍ രവി. നിശ്ചല ഛായാഗ്രഹണം- അജി മസ്‌ക്കറ്റ്, പി ആര്‍ ഒ വാഴൂര്‍ ജോസ്, മഞ്ജു ഗോപിനാഥ്, മാര്‍ക്കറ്റിംഗ് റെക്സ് ജോസഫ്, ഷാ ഷബീര്‍, മാര്‍ക്കറ്റിംഗ് കമ്പനി ഒപ്പുലന്റ് പ്രൊമോട്ടേര്‍സ് അല്ലിയാന്‍സ് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍. ക്രിസ്മസിനോടനുബന്ധിച്ച് ചിത്രം പ്രേക്ഷകരിലേക്കെത്തും.

Webdesk

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

7 days ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

4 weeks ago