‘സ്വര്‍ണാഭരണ നിര്‍മാണത്തിന്റെ അറിയാക്കഥകള്‍; നജീം അര്‍ഷാദ് ആലപിച്ച തങ്കത്തിലെ വിഡിയോ ഗാനം പുറത്തിറങ്ങി

നവാഗതനായ സഹീദ് അറാഫത്ത് സംവിധാനം ചെയ്യുന്ന ‘തങ്കം’ എന്ന ചിത്രത്തിലെ വിഡിയോ ഗാനം പുറത്തിറങ്ങി. ‘ദേവീ നീയേ വരലക്ഷ്മി നീയേ’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് നജീം അര്‍ഷാദാണ്. അന്‍വര്‍ അലിയുടേതാണ് വരികള്‍. ബിജിബാലാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. വളരെ സാധാരണവും അതേസമയം വളരെ അധികം അവ്യക്തതയുള്ളതുമായ സ്വര്‍ണാഭരണ നിര്‍മ്മാണവും അതിനെ പിന്‍പറ്റി ജീവിക്കുന്ന മനുഷ്യരുടെ അറിയാക്കഥകളുമാണ് ഗാനരംഗത്തിലുള്ളത്.

ബിജു മേനോന്‍, വിനീത് ശ്രീനിവാസന്‍, അപര്‍ണ്ണ ബാലമുരളി, ഗിരീഷ് കുല്‍ക്കര്‍ണി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ നിരവധി മറാത്തി, തമിഴ് താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നു. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ശ്യാം പുഷ്‌കരനാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം ഗൗതം ശങ്കര്‍ നിര്‍വഹിക്കുന്നു. എഡിറ്റിങ് കിരണ്‍ദാസ്.കലാ സംവിധാനം ഗോകുല്‍ ദാസും സൗണ്ട് ഡിസൈന്‍ ഗണേഷ് മാരാരും നിര്‍വഹിക്കുന്നു. മേക്കപ്പ് കൈകാര്യം ചെയ്യുന്നത് റോണക്‌സ് സേവ്യറാണ്. ആക്ഷന്‍ സുപ്രീം സുന്ദര്‍, ജോളി ബാസ്റ്റിന്‍, കോസ്‌റ്യൂം ഡിസൈന്‍ മഷര്‍ ഹംസ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിനു മണമ്പൂര്‍, സൗണ്ട് മിക്‌സിങ് തപസ് നായിക്ക്, കോ പ്രൊഡ്യൂസേഴ്സ് രാജന്‍ തോമസ് ഉണ്ണിമായ പ്രസാദ്, വി.എഫ്.എക്‌സ് – എഗ് വൈറ്റ് വി.എഫ്.എക്‌സ്, ഡി.ഐ – കളര്‍ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ബെന്നി കട്ടപ്പന ജോസ് വിജയ്, കോ ഡയറക്ടര്‍ പ്രിനീഷ് പ്രഭാകരന്‍. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്. ഭാവനാ റിലീസ് ഈ വരുന്ന ജനുവരി 26 ന് ചിത്രം തീയറ്ററുകളില്‍ എത്തിക്കും.

Webdesk

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

1 week ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

4 weeks ago