‘കായലും കണ്ടലും ഒന്നുപോലെ’; പ്രണയിച്ച് അമലയും ഹക്കീമും; ‘ടീച്ചറി’ലെ മനോഹര ഗാനം

അമല പോളിനെ കേന്ദ്രകഥാപാത്രമാക്കി വിവേക് സംവിധാനം ചെയ്യുന്ന ടീച്ചര്‍ എന്ന ചിത്രത്തിലെ ‘കായലും കണ്ടലും’ എന്ന ഗാനമെത്തി. അന്‍വര്‍ അലിയുടെ വരികള്‍ക്ക് ഡോണ്‍ വിന്‍സന്റ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ശ്രീനന്ദ ശ്രീകുമാര്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. അമല പോള്‍, ഹക്കീം, മഞ്ജു പിള്ള എന്നിവരാണ് പ്രധാനമായും ഗാനരംഗത്തുള്ളത്.

ത്രില്ലര്‍ ജോണറിലാണ് ടീച്ചര്‍ ഒരുക്കിയിരിക്കുന്നത്. സമകാലിക സംഭവങ്ങളുമായി ഇഴുകി ചേര്‍ന്നതാണ് ചിത്രത്തിന്റെ കഥ. ഷാജി കുമാര്‍ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചെമ്പന്‍ വിനോദ്, ഷാജഹാന്‍, പ്രശാന്ത് മുരളി, നന്ദു, ഹരീഷ് പേങ്ങരന്‍, അനുമോള്‍, മാല പാര്‍വതി, വിനീതാ കോശി എന്നിവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഡിസംബര്‍ രണ്ടിന് സെഞ്ച്വറി ഫിലിംസ് ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിക്കും.

നട്ട്മഗ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വരുണ്‍ ത്രിപുനേനി, അഭിഷേക് റാമിസെട്ടി, ജി പൃഥ്വിരാജ് എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രഹണം- വിവേക്, വരികള്‍- അനു മൂത്തേടത്ത്, വിനായക് ശശികുമാര്‍, അന്‍വര്‍ അലി, യുഗഭാരതി, സംഗീതം- ഡോണ്‍ വിന്‍സെന്റ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ജോഷി തോമസ് പള്ളിക്കല്‍, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍- ജോവി ഫിലിപ്പ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-വിനോദ് വേണുഗോപാല്‍, കല- അനീസ് നാടോടി, മേക്കപ്പ്-അമല്‍ ചന്ദ്രന്‍, വസ്ത്രാലങ്കാരം- ജിഷാദ് ഷംസുദ്ദീന്‍,സ്റ്റില്‍സ്-ഇബ്സണ്‍ മാത്യു, ഡിസൈന്‍- ഓള്‍ഡ് മോങ്ക്സ്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-അനീവ് സുകുമാര്‍,ഫിനാന്‍സ് കണ്‍ട്രോളര്‍- അനില്‍ ആമ്പല്ലൂര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് -ശ്രീക്കുട്ടന്‍ ധനേശന്‍, ജസ്റ്റിന്‍ കൊല്ലം, അസോസിയേറ്റ് ഡയറക്ടര്‍-ശ്യാം പ്രേം, അഭിലാഷ് എം യു, അസോസിയേറ്റ് ക്യാമറമാന്‍-ഷിനോസ് ഷംസുദ്ദീന്‍,അസിസ്റ്റന്റ് ഡയറക്ടര്‍-അഭിജിത്ത് സര്യ,ഗോപിക ചന്ദ്രന്‍, വിഎഫ്എക്സ്-പ്രോമിസ്, പി ആര്‍ ഓ പ്രതീഷ് ശേഖര്‍, ഡിജിറ്റല്‍ പി ആര്‍ ഓ അനന്തകൃഷ്ണന്‍ എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

Webdesk

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

5 days ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago