Categories: MalayalamNews

പെണ്ണ് സ്വാദ് നോക്കരുത് കറിയിലെ കഷണങ്ങൾ എടുക്കരുത്..! വിധുബാലയുടെ വാക്കുകൾക്ക് വിമർശനവുമായി കുറിപ്പ്

ആനീസ് കിച്ചനിലൂടെ ആനിയും കഥയല്ലിത് ജീവിതത്തിലൂടെ വിധുബാലയും പലപ്പോഴും സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. ആനീസ് കിച്ചണിൽ അതിഥിയായെത്തിയ വിധുബാലയുടെ വാക്കുക്കൾക്ക് ഇപ്പോൾ രൂക്ഷവിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. രജിത് ലീല രവീന്ദ്രനാണ് ഈ കുറിപ്പ് പങ്ക് വെച്ചിരിക്കുന്നത്.

‘കഥയല്ലിത് ജീവിതം’ അവതാരക വിധുബാല പഴയ കാല സിനിമാതാരമായ ആനിയുമായി സംസാരിക്കുന്നു. “എന്റെ അമ്മ ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്, പെണ്ണായാൽ സ്വാദ് നോക്കാതെ ഭക്ഷണം കഴിക്കണം, പെണ്ണായാൽ അറപ്പ് പാടില്ല, പെണ്ണായാൽ കറിയിലെ കഷണങ്ങൾ നോക്കി എടുക്കരുത്, പെണ്ണായാൽ ഒരു ഭക്ഷണവും ഇഷ്ടമില്ല എന്നു പറയരുത്, എന്തും ഇഷ്ടപ്പെടണം. കാരണം നാളെ പെണ്ണ് മറ്റൊരു വീട്ടിൽ ചെന്നു കയറുമ്പോൾ അവിടെ ഫ്രസ്ട്രേറ്റഡ് ആകാതെ സന്തോഷത്തോടെ ജീവിക്കാൻ ഇത് ഉപകരിക്കും”.

ഇതു കേട്ട ആനി ആവേശത്തോടെയും സന്തോഷത്തോടെയും ചേച്ചിയുടെ അമ്മയുടെ ഉപദേശം എനിക്ക് ഒത്തിരി ഇഷ്ടമായെന്നും ഇത് ഈ തലമുറക്കും മുൻ തലമുറയ്ക്കും പാഠമാണെന്നും പ്രസ്താവിച്ചു. ഇതു കേട്ടപ്പോൾ ഈ ഉപദേശങ്ങളെല്ലാം ട്രൈഡ് ആൻഡ് പ്രൂവ്ഡ് റെസിപ്പി ആണെന്നും മറ്റൊരു വീട്ടിൽ പോകുന്ന സ്ത്രീ സന്തോഷമായിരിക്കാൻ ഇതെല്ലാം അത്യാവശ്യമാണെന്നും വിധുബാല ഒന്നു കൂടി പ്രസ്താവിക്കുകയുണ്ടായി.

കണ്ടപ്പോൾ എനിക്ക് തോന്നി ഇവർക്ക്‌ മക്കളായി പെൺകുട്ടികൾ ഉണ്ടാകാൻ സാധ്യത ഇല്ലെന്ന്. രുചി അറിയാതെ ഭക്ഷണം കഴിക്കണമെന്നൊക്കെ ഏത് അമ്മയാണ് മകളോട് ഇന്നത്തെ കാലത്ത് പറയുക. അതല്ല ഇവർക്ക് ആൺമക്കളാണ് ഉള്ളതെങ്കിൽ അവരുടെ വിവാഹാലോചന പരസ്യം കൊടുക്കുന്നെങ്കിൽ പതിനാറാം നൂറ്റാണ്ടിൽ നിന്നു ഇതുവരെ വണ്ടി കിട്ടിയിട്ടില്ലാത്ത അമ്മായി അമ്മ വീട്ടിലുണ്ട് എന്നു കൂടി എഴുതുന്നത് ആർക്കെങ്കിലുമൊക്കെ ഉപകാരമായിരിക്കും.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

4 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

4 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago