Categories: Celebrities

സ്വപ്‌ന വാഹനം സ്വന്തമാക്കി ഗായകന്‍ വിധുപ്രതാപ്

എല്ലായ്‌പ്പോഴും സോഷ്യല്‍ മീഡിയയില്‍ ആക്ടീവാകാറുളള ഗായകനാണ് വിധുപ്രതാപ്. വിധുവിനൊപ്പം ഭാര്യയും നര്‍ത്തകിയുമായ ദീപ്തി പ്രസാദും എല്ലാവര്‍ക്കും സുപരിചിതയാണ്. വീട്ടില്‍ നിന്നുളള വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളുമെല്ലാം പങ്കുവെച്ച് ഇവര്‍ ഇടയ്ക്കിടെ എത്താറുണ്ട്. ടിക്ക് ടോക്ക് വീഡിയോകള്‍ ചെയ്തും വിധുവും ദീപ്തിയും എത്താറുണ്ട്. വിധു പ്രതാപിന്റെതായി വരാറുളള പോസ്റ്റുകളെല്ലാം നിമിഷ നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുളളത്.

ഇപ്പോഴിതാ പുത്തന്‍ ആഡംബര കാര്‍ സ്വന്തമാക്കിയിരിക്കുകയാണ് വിധുപ്രതാപ്. മെഴ്‌സിഡസ് ബെന്‍സ് ബി ക്ലാസ് 180 ആണ് വിധുപ്രതാപ് സ്വന്തമാക്കിയത്. കൊച്ചിയിലെ രാജശ്രീ മോട്ടോഴ്‌സില്‍ നിന്നാണ് കാര്‍ വാങ്ങിയത്. രാജശ്രീ മോട്ടോഴ്‌സിന്റെ ഫേസ്ബുക്ക് പേജില്‍ വിധുവും ഭാര്യ ദീപ്തിയും കാറിനൊപ്പം നില്‍ക്കുന്ന ചിത്രം പങ്കു വെച്ചിട്ടുണ്ട്.

We Congratulate singer Vidhu Prathap for his new Star. Happy Motoring!

Posted by Mercedes-Benz Rajasree Motors on Sunday, 24 January 2021

നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്കായി വിധു ഗാനങ്ങള്‍ ആലപിച്ചിരുന്നു. വിധു പ്രതാപിന്റെതായി പുറത്തിറങ്ങിയ ഗാനങ്ങളെല്ലാം ഇന്നും സംഗീതാസ്വാദകരുടെ മനസുകളില്‍ നില്‍ക്കുന്നവയാണ്. റൊമാന്റിക്ക്, മെലഡി അങ്ങനെ എല്ലാതരം പാട്ടുകളും പാടിക്കൊണ്ടാണ് ഗായകന്‍ മലയാളത്തില്‍ തിളങ്ങിയത്. പാട്ടുകള്‍ക്ക് പുറമെ അഭിനയ രംഗത്തും തിളങ്ങിയിരുന്നു താരം.

വിധു പാട്ടിലായിരുന്നു തിളങ്ങിയതെങ്കില്‍ ദീപ്തി നൃത്തരംഗത്തായിരുന്നു സജീവമായത്. നിരവധി സ്റ്റേജ് ഷോകളില്‍ നടി നൃത്തം അവതരിപ്പിച്ചിരുന്നു. കൂടാതെ ചിരിക്കുടുക്ക എന്നൊരു മലയാള ചിത്രത്തിലും അഭിനയിച്ചിരുന്നു ദീപ്തി. വിധു പ്രതാപിന്റെയും ദീപ്തിയുടെതുമായി വരാറുളള ടിക്ക് ടോക്ക് വീഡിയോകളെല്ലാം അതിവേഗം സോഷ്യല്‍ മീഡിയയില്‍ തരംഗമാകാറുണ്ട്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago