ലോകേഷ് യൂണിവേഴ്‌സിലേക്ക് വിജയ്‌യുടെ നായികയായി തൃഷയും..! ‘ദളപതി67’ പൂജ ചടങ്ങ് കഴിഞ്ഞു

തമിഴ് സൂപ്പർസ്റ്റാർ വിജയ്‌യുടെ ആരാധകർ അദ്ദേഹത്തിന്റെ പുതിയ ചിത്രമായ വരിസുവിന്റെ റിലീസിനായി തയ്യാറെടുപ്പുകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. നെൽസൺ സംവിധാനം ചെയ്ത ബീസ്റ്റിനു ശേഷം വിജയ് നായകനായി എത്തുന്ന അടുത്ത ചിത്രം കൂടിയാണ് വാരിസു. തെലുങ്ക് സിനിമയിലെ ഹിറ്റ്‌മേക്കറായ വംസി പൈഡിപ്പള്ളിയാണ് ചിത്രത്തിന്റെ സംവിധാനം. രാശ്മിക മന്ദാനയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ചിത്രം പ്രീ റിലീസ് ബിസിനസ്സിൽ നിന്ന് തന്നെ ഇതിനകം 195 കോടി രൂപ സ്വന്തമാക്കി കഴിഞ്ഞു.

ഈ ചിത്രത്തോടൊപ്പം തന്നെ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു ചിത്രം കൂടിയാണ് ലോകേഷ് കനകരാജ് സംവിധാനം നിർവഹിക്കുന്ന വിജയ് ചിത്രം. ഗ്യാങ്സ്റ്റർ റോളിൽ വിജയ് എത്തുന്ന ചിത്രത്തിൽ ഏഴോളം വില്ലന്മാർ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. നിവിൻ പോളി, സഞ്ജയ് ദത്ത്, വിശാൽ, ഗൗതം വാസുദേവ് മേനോൻ എന്നിങ്ങനെ നിരവധി പേരുകളാണ് വില്ലന്മാരുടെ ലിസ്റ്റിൽ ഉള്ളത്. പഴയകാല വില്ലനായ മൻസൂർ അലി ഖാനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചിത്രം പ്രീ റിലീസ് ബിസിനസ്സിൽ തന്നെ ഇതിനകം 500 കോടിയോളം നേടിയെടുത്തു കഴിഞ്ഞു.

ലോകേഷിന്റെ നിർദ്ദേശപ്രകാരം അറുപത് വയസ്സുകാരനായ മൻസൂർ അലി ഖാൻ ജിമ്മിൽ ചേർന്ന് കഠിനമായ വർക്ക് ഔട്ട് തുടങ്ങിയിട്ടുമുണ്ട്. അദ്ദേഹത്തിന്റെ ഫോട്ടോസും വീഡിയോസും സോഷ്യൽ മീഡിയ കീഴടക്കുകയാണ്. കാർത്തി നായകനായ കൈതിയിൽ മൻസൂർ അലി ഖാനെയാണ് ലോകേഷ് ആദ്യം നായകനായി തീരുമാനിച്ചിരുന്നത്. കമൽ ഹാസൻ നായകനായ വിക്രത്തിലെ ഒരു ഫൈറ്റ് സീനിൽ മൻസൂർ അലി ഖാനുള്ള ട്രൈബ്യൂട്ടായി ചക്കു ചക്കു വാത്തികുച്ചി എന്ന ഗാനം ലോകേഷ് അവതരിപ്പിച്ചിരുന്നു.

ചിത്രത്തിന്റെ പൂജ ചടങ്ങ് ഇന്ന് ചെന്നൈയിൽ വെച്ച് നടന്നു. ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോകളും ഒന്നും തന്നെ പുറത്ത് വിടാതെ അതീവ രഹസ്യമായിട്ടാണ് ചടങ്ങുകൾ നടത്തിയിരിക്കുന്നത്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇനിയും നടത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. അതിലുമേറെ ആവേശം പകരുന്ന മറ്റൊരു വാർത്ത കൂടി ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. പതിനാല് വർഷങ്ങൾക്ക് ശേഷം വിജയ്‌യുടെ നായികയായി തൃഷ ഈ ചിത്രത്തിലൂടെ എത്തുകയാണ്. 2008ൽ പുറത്തിറങ്ങിയ കുരുവിയിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്. ഗില്ലി, തിരുപ്പാച്ചി, ആദി തുടങ്ങിയ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ചിട്ടുണ്ട്.

webadmin

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

2 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 months ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 months ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 months ago