തന്റെ കുടുംബത്തിലെ പുതിയ അംഗത്തെ പരിചയയപ്പെടുത്തി നിർമാതാവും നടനുമായ വിജയ് ബാബു. ഥാർ ആണ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്. ഇദ്ദേഹം 1976 ജൂലൈയ് 29- ന് കൊല്ലം ജില്ലയിൽ ജനിച്ചു. കൊല്ലം സെന്റ് ജുഡ് സ്ക്കൂൾ, ചെന്നൈ ലയോള കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം. 2002-ൽ സ്റ്റാർ ഇന്ത്യയിൽ ജോയിൻ ചെയ്തുകൊണ്ടാണ് വിജയ് ബാബുവിന്റെ മീഡിയ കരിയർ തുടങ്ങുന്നത്. പിന്നീട് അതിൽ നിന്നും രാജിവെച്ച് ദുബായിൽ സ്വന്തമായി ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനി തുടങ്ങി. കുറച്ചുവർഷങ്ങൾ ബിസിനസ്സ് ചെയ്തതിനുശേഷം അത് വിട്ട് അദ്ദേഹം ഹൈദരാബാദിൽ ഏഷ്യാനെറ്റ്, സിതാര ടിവി എന്നിവയിൽ വർക്ക് ചെയ്തു. 2009- ൽ കേരളത്തിലേയ്ക്ക് തിരിച്ചുവന്ന് സൂര്യ ടിവിയിൽ ജോയിൻ ചെയ്തു.
വിജയ് ബാബു 1983- ൽ ബാല നടനായി സൂര്യൻ എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു. പിന്നീട് 2011- ൽ ത്രീ കിംഗ്സ് എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തേയ്ക്കെത്തുന്നത്. തുടർന്ന് നിരവധി സിനിമകളിൽ കാരക്ടർ റോളുകളിൽ അഭിനയിച്ചു. നീന, ആകാശവാണി എന്നീ ചിത്രങ്ങളിൽ അദ്ദേഹം നായകനായി അഭിനയിച്ചു. വിജയ് ബാബു സാൻഡ്രാ തോമസുമായി ചേർന്ന് ഫ്രൈഡെ ഫിലിം ഹൗസ് എന്ന പേരിൽ ഒരു സിനിമാ നിർമ്മാണ കമ്പനി തുടങ്ങി. ഫ്രൈഡെ എന്ന സിനിമയാണ് ആദ്യം നിർമ്മിച്ചത്. വിവിധ മേഖലകളിലായി സംസ്ഥാന സിനിമാ അവാർഡുകൾ ഫ്രൈഡെയ്ക്ക് ലഭിച്ചു. തുടർന്ന് സഖറിയയുടെ ഗർഭിണികൾ, ഫിലിപ്പ് ആൻഡ് ദ് മങ്കി പെൻ, പരുച്ചാഴി, ആട് ഒരു ഭീകര ജീവിയാണ്, സൂഫിയും സുജാതയും എന്നിവയുൾപ്പെടെ നിരവധി ചിത്രങ്ങൾ ഫ്രൈഡെ ഫിലിം ഹൗസ് നിർമ്മിച്ചു. 2014- ലെ കുട്ടികളുടെ മികച്ച ചിത്രത്തിനുള്ള അവാർഡ് ഫിലിപ്പ് ആൻഡ് ദ് മങ്കി പെന്നിന് ലഭിച്ചു. വിജയ് ബാബുവിന്റെ ഭാര്യ സ്മിത, ഒരു മകനാണുള്ളത് ഭരത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…