കൊച്ചി: യുവനടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ പ്രതി ചേർക്കപ്പെട്ട നടനും നിർമാതാവും ആയ വിജയ് ബാബു നാട്ടിൽ തിരിച്ചെത്തി. 39 ദിവസത്തിനു ശേഷമാണ് വിജയ് ബാബു നാട്ടിൽ തിരിച്ച് എത്തിയിരിക്കുന്നത്. ദുബായിൽ നിന്നുള്ള വിമാനത്തിലാണ് അദ്ദേഹം കൊച്ചിയിൽ എത്തിയത്. കൊച്ചിയിൽ എത്തിയതിന് പിന്നാലെ വിജയ് ബാബുവിന്റെ പാസ്പോർട്ട് ഇമിഗ്രേഷൻ വിഭാഗം പിടിച്ചെടുത്തിരുന്നു. വ്യാഴാഴ്ച വരെ ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിജയ് ബാബു നാട്ടിലേക്ക് തിരികെ എത്തിയത്.
നാട്ടിൽ മടങ്ങിയെത്തിയാൽ ഉടനെതന്നെ അന്വേഷണസംഘത്തിന് മുമ്പാകെ ഹാജരായി എത്തിയ വിവരം അറിയിക്കണമെന്ന ഹൈക്കോടതി നിർദ്ദേശം ഉണ്ടായിരുന്നു. ഇതിനാലാണ് ഇന്നു തന്നെ താരം നാട്ടിലേക്ക് എത്തിയത്. എത്രയും പെട്ടെന്ന് തന്നെ പൊലീസിനു മുമ്പാകെ ഹാജരാകും. പരാതിക്കാരിയെ ലൈംഗികമായി ഉപദ്രവിച്ചിട്ടില്ലെന്നും പണവും സിനിമയിൽ അവസരവും നൽകാത്തതിലുള്ള പ്രതികാരത്തിലാണ് പരാതി നൽകിയതെന്നുമാണ് വിജയ് ബാബുവിന്റെ വാദം. ഇത് തെളിയിക്കുന്ന വാട്സാപ്പ് ചാറ്റുകളും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
അതേസമയം, വിമാനത്താവളത്തിനു മുന്നിൽ കാത്തുനിന്ന മാധ്യമപ്രവർത്തകരോട് കേസിനെ നിയമപരമായി നേരിടുമെന്ന് പറഞ്ഞു. അന്വേഷണവുമായി സഹകരിക്കുമെന്നും കോടതിയിൽ വിശ്വാസമുണ്ടെന്നും വ്യക്തമാക്കിയ വിജയ് ബാബു സത്യം കോടതിയിൽ തെളിയിക്കുമെന്നും പറഞ്ഞു. പ്രതിസന്ധി ഘട്ടത്തിൽ ഒപ്പം നിന്ന കുടുംബത്തിനും സുഹൃത്തുക്കൾക്കും നന്ദി അറിയിച്ച അദ്ദേഹം തുടർന്ന് വാഹനത്തിൽ കയറിപ്പോകുകയായിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…