വിജയ് ദേവാരകൊണ്ടയുടെ ‘ലൈഗർ’ ഗ്ലിമ്പ്സ് വീഡിയോ തരംഗമാകുന്നു; വീഡിയോ

തെലുങ്ക് യങ് സെൻസേഷൻ വിജയ് ദേവാരകൊണ്ട ബോളിവുഡിലേക്ക് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. പ്രശസ്ത ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ കരൺ ജോഹർ നിർമ്മിച്ച് പുരി ജഗന്നാഥ് സംവിധാനം ചെയുന്ന പുതിയ ചിത്രമായ ലൈഗറിലൂടെയാണ് താരത്തിന്റെ ഹിന്ദി അരങ്ങേറ്റം. തെലുങ്കിലെ ഹിറ്റ് സംവിധായകരിൽ ഒരാളായ പൂരി ജഗന്നാഥും വിജയ് ദേവാരകൊണ്ടയും ആദ്യമായി ഒന്നിക്കുന്ന സിനിമ കൂടെയാണിത്. ബോളിവുഡ് നടി അനന്യ പാണ്ഡെയാണ് ഈ സിനിമയിൽ നായികയാകുന്നത്. ‘മിക്സഡ് മാർഷ്യൽ ആർട്സ്’ താരമായി വിജയ് ദേവാരകൊണ്ട എത്തുന്ന ചിത്രം ‘പാൻ ഇന്ത്യൻ സിനിമ’ അപീലിൽ ഒരുങ്ങുന്ന ഒന്നാണ്. ഇന്ത്യയിലും യു എസിലുമായിയാണ് ചിത്രികരണം നടന്നത്.

സ്റ്റൈലിഷ് മാസ്സ് മസാല സിനിമകൾ ഒരുക്കാറുള്ള പൂരി ജഗന്നാഥിന്റെ പുതിയ ചിത്രത്തിൽ വിജയ് ദേവാരകൊണ്ടയെ ഒരു വ്യത്യസ്ത മേക്ക് ഓവറിൽ കാണാൻ കഴിയും. രമ്യ കൃഷ്ണ ഒരു സുപ്രധാന താരമായി ചിത്രത്തിൽ എത്തുന്നുണ്ട്. റോണിത് റോയ്, വിഷ്ണു റെഡ്ഢി, ആലി, മകരന്ദ് ദേശ്പാണ്ഡെ, ഗെറ്റ് അപ് ശ്രീനു എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു. വിഷ്ണു ശർമയാണ് ഛായാഗ്രാഹകൻ. കരൺ ജോഹറിനൊപ്പം പൂരി ജഗനാഥും, നടി ചാർമി കൗറും, അപൂർവ മെഹ്‌തയും നിർമ്മാണത്തിൽ പങ്കാളികളാകുന്നു. മലയാളമുൾപ്പടെ അഞ്ചു ഭാഷകളിൽ ‘ലൈഗർ’ പുറത്തിറങ്ങുന്നുണ്ട്.

ഇപ്പോൾ പുറത്ത് വന്ന ചിത്രത്തിന്റെ ഗ്ലീംപ്സ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ്. പുത്തൻ മേക്ക് ഓവറും തീക്ഷണമായ ശരീര ഭാഷയുമായി തിളങ്ങുന്ന വിജയ് ദേവാരകൊണ്ടയെ വീഡിയോയിൽ കാണാം. സ്റ്റൈലിഷ് ആക്ഷൻ ചിത്രങ്ങൾ കൊണ്ട് പേരെടുത്ത പൂരി ജഗനാഥ്‌ ലൈഗറിലുടെ മിക്സഡ് മാർഷ്യൽ ആർട്സിന്റെ പുത്തൻ ദൃശ്യ സാദ്ധ്യതകൾ തേടുകയാണ് എന്നുറപ്പിക്കാൻ കഴിയുന്നു. 2022 ഓഗസ്റ്റ് 25 നു ‘ലൈഗർ’ ലോകമെമ്പാടുമുള്ള തീയേറ്ററുകളിലെത്തും.

ബോക്സിങ്ങ് ഇതിഹാസം മൈക്ക് ടൈസണും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വിജയ് ദേവരക്കൊണ്ടക്കും അനന്യ പാണ്ഡേക്കും ചാർമി കൗറിനും ഒപ്പമുള്ള മൈക്ക് ടൈസന്റെ ഫോട്ടോസ് അണിയറ പ്രവർത്തകർ നേരത്തെ പുറത്തുവിട്ടിരുന്നു. 1997ൽ ഒരു മത്സരത്തിനിടെ എതിരാളിയായ ഇവാൻഡർ ഹോളിഫീൽഡിന്റെ ചെവി കടിച്ചു പറിച്ചും മൈക്ക് ടൈസൺ കുപ്രസിദ്ധി നേടിയിട്ടുണ്ട്. അതും ലൈഗറിൽ ഉൾപ്പെടുത്തുമെന്നാണ് അറിയുവാൻ കഴിയുന്നത്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago