രാജ്യമാകെ കൊറോണ വൈറസ് ബാധയെത്തുടർന്ന് ഭീതിയിൽ ആയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ചെയ്യുന്നതിന് വേണ്ടി നിരവധി താരങ്ങൾ സംഭാവനകൾ നൽകിയിരുന്നു. വിജയ് സേതുപതി, വിജയ്, സൂര്യ, കാർത്തി എന്നിവരെല്ലാം സംഭാവനകൾ നൽകിയിരുന്നു. രണ്ട് കോടി സംഭാവന നൽകി തെലുങ്ക് സൂപ്പർ താരം പവൻ കല്യാണും തെലുങ്കാന ആന്ധ്രാപ്രദേശ് സംസഥാനങ്ങളുടെ ദുരിതാശ്വാസ നിധിയിലേക്കായി എഴുപത് ലക്ഷം നൽകുമെന്ന് വ്യക്തമാക്കി തെലുങ്ക് താരം രാം ചരണും ഭീതിയിൽ കഴിയുന്ന കേരളം ഉൾപ്പെടെ മൂന്നു സംസ്ഥാനങ്ങൾക്ക് ഒരു കോടി 25 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് അല്ലുഅർജുനും രംഗത്തെത്തിയിരുന്നു.
കടുത്ത പ്രയാസത്തിലായ ആരാധകരുടെ അക്കൗണ്ടുകളിലേക്ക് 5000 രൂപ വീതം വിജയ് അയയ്ക്കുന്നുവെന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ. പണം അക്കൗണ്ടില്‍ നിക്ഷേപിക്കപ്പെട്ട സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ടടക്കം ആരാധകര്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചുകൊണ്ടിരിക്കുകയാണ്. വിജയ് ഫാന്‍സ് അസോസിയേഷനാണ് അടിയന്തരമായി സഹായമെത്തിക്കേണ്ടവരുടെ വിശദാംശങ്ങള്‍ നടന് ലഭ്യമാക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയായ പി. എം കെയറിലേക്ക് 25 ലക്ഷം രൂപയും തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷവും തമിഴ് സിനിമയിലെ ദിവസവേതനക്കാരെ സഹായിക്കാൻ സിനിമാ പ്രവർത്തകർ രൂപീകരിച്ച സഹായ നിധിയിലേക്ക് 25 ലക്ഷവും വിജയ് നൽകിയിരുന്നു. കർണാടക, ആന്ധ്ര പ്രദേശ്, തെലങ്കാന, പോണ്ടിച്ചേരി സർക്കാരുകളുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ച് ലക്ഷം രൂപ വീതവും നൽകി.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…