തമിഴ് നാട്ടിൽ സിനിമ താരങ്ങൾ അവർക്ക് വെറും അഭിനേതാക്കൾ മാത്രമല്ല മറിച്ച് അവർക്ക് താരാരാധന വളരെ കൂടുതലാണ്, ചില സന്ദർഭങ്ങളിൽ ഈ ആരാധന അതിര് കടക്കാറുള്ളത് അവിടുത്തെ നിത്യ കാഴ്ചയാണ്. ഇപ്പോൾ തമിഴ് നാട്ടിൽ പുതിയ ഒരു ചർച്ച നടക്കുകായണ് അതിനു കാരണം ഇലക്ഷൻ അടുത്തുവരുന്ന ഈ സാഹചര്യത്തിൽ അടുത്ത മുഖ്യ മന്ത്രി ആരാകുമെന്ന അതിരു കടന്ന ആകാംഷയാണ്. ഇപ്പോൾ എല്ലാ രാഷ്ട്രീയ പാർട്ടികളെയു ഞെട്ടിച്ചുകൊണ്ട് നടൻ വിജയിയുടെ പുതിയ ചില പോസ്റ്ററുകൾ തമിഴ് നാട്ടിൽ വിവാദമാകുകയാണ്..
സിനിമ മേഖലയിൽ നിന്നും നിരവധിപേരാണ് തമിഴ് നാട്ടിൽ ജനപ്രതിനിധികൾ ആയിരിക്കുന്നത്. നടൻ ശരത്ത് കുമാർ, വിജയ കാന്ത്, കമല ഹാസൻ, നടിമാരായ റോജ, രമ്യ, നഗ്മ, അങ്ങനെ നീളുന്നു… ഇപ്പോൾ തമിഴ്നാട്ടിലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉള്‍പാര്‍ട്ടി പോരുകള്‍ സജീവമായിരിക്കെ നടന്‍ വിജയിനെ മുഖ്യമന്ത്രിയായി ചിത്രീകരിച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത് മറ്റു പാര്‍ട്ടികള്‍ക്ക് തലവേദനയാകുന്നു. വിജയിനെ എം.ജി.ആറായും ഭാര്യ സംഗീതയെ ജയലളിതയായുമാണ് പോസ്റ്ററില്‍ ചിത്രീകരിച്ചിരിക്കുന്നത്. മധുര, സേലം, രാമനാഥപുരം എന്നിവിടങ്ങളിലായാണ് പോസ്റ്ററുകള്‍ ഏറെയും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
വിജയിയുടെ കഴിഞ്ഞ ചിത്രങ്ങളിൽ ചില രാഷ്ട്രീയ പരാമർശങ്ങൾ ഉണ്ടായതിനെ തുടർന്ന് നിരവധി പ്രശ്നങ്ങൾ അദ്ദേഹം നേരിട്ടിരുന്നു, രാഷ്ട്രീയത്തിലേക്കിറങ്ങുമെന്ന സൂചന നല്‍കിയിരുന്നു. മെര്‍സല്‍ സിനിമയില്‍ കേന്ദ്ര സര്‍ക്കാരിന്റെ ജി.എസ്.ടി ഉള്‍പ്പെടെയുള്ള പല നയങ്ങളെയും ശക്തിയുക്തം എതിര്‍ത്തതോടെ വന്‍ വിവാദങ്ങളാണ് വിജയിനെ കാത്തിരുന്നത്. ഇതൊക്കെ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിന് മുന്നേയുള്ള സൂചനകളായാണ് ആരാധകര്‍ ഏറ്റെടുത്തത്. എന്നാല്‍, പോസ്റ്റര്‍ വിവാദത്തില്‍ വിജയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക വിശദീകരണം ഒന്നും ഉണ്ടായിട്ടില്ല.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…