നികുതി വെട്ടിപ്പ് അന്വേഷിക്കുന്നതിന്റെ ഭാഗമായി ഇന്നലെ നെയ്‌വേലിയിൽ എത്തിച്ചേർന്ന ആദായനികുതി വകുപ്പ് വിജയ്‌യെ ചോദ്യം ചെയ്യുവാൻ കസ്റ്റഡിയിൽ എടുത്തിരുന്നു. അതിനെ തുടർന്ന് വിജയ് ഇപ്പോൾ അഭിനയിച്ചു കൊണ്ടിരുന്ന ലോകേഷ് കനകരാജ് ചിത്രം മാസ്റ്റർ നിർത്തി വെച്ചിരിക്കുകയായിരുന്നു. എന്നാൽ വിജയ് സേതുപതിയും മറ്റുള്ളവരും അടങ്ങുന്ന ഭാഗങ്ങളുമായി മാസ്റ്റർ ഷൂട്ടിങ് പുനഃരാരംഭിച്ചു എന്നാണ് റിപ്പോർട്ട്. വിജയ് നാളെ ടീമിനൊപ്പം ചേരുമെന്നും അറിയുന്നു.
വിജയുടേതായി അവസാനം പുറത്തിറങ്ങിയ ബിഗിലിന്റെ നിർമാതാക്കളായ AGS എന്റർപ്രൈസസിന്റെ ഓഫീസിൽ നടത്തിയ റെയ്‌ഡിന് പിന്നാലെയാണ് തമിഴ് സൂപ്പർതാരത്തെ ചോദ്യം ചെയ്യുവാൻ കസ്റ്റഡിയിൽ എടുത്തത്. നിർമാതാക്കൾക്ക് പണം നൽകിയിരുന്ന അൻപ് ചെഴിയന്റെ വീട്ടിൽ നിന്നും മറ്റു ഓഫീസുകളിൽ നിന്നുമെല്ലാമായി 65 കോടിയോളം രൂപ ആദായ നികുതി കണ്ടെടുത്തിരുന്നു. വിജയുടെ രണ്ടു വീടുകൾ റെയ്‌ഡ് നടത്തിയെങ്കിലും ആദായനികുതി വകുപ്പ് ഇതുവരെ ഒരു വിവരവും പുറത്ത് വിട്ടിട്ടില്ല. ബിജെപിക്ക് വിജയ്‌യോടുള്ള എതിർപ്പിന്റെ ഭാഗമായുള്ള പക പോക്കലാണ് ഇപ്പോൾ നടക്കുന്നത് എന്ന അഭിപ്രായമാണ് ആരാധകർക്കുള്ളത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…