താഴെക്കിടയിൽ നിന്നും സ്വപ്രയത്നം കൊണ്ട് മുൻനിര നായകന്മാരുടെ നിരയിലേക്ക് കടന്നു വന്നിട്ടും വന്ന വഴി മറക്കാത്ത നടനാണ് വിജയ് സേതുപതി. അതിനാൽ തന്നെയാണ് അദ്ദേഹത്തിന് ഇത്രയധികം ആരാധകർ ഉള്ളതും. ആ ആരാധകരോടുള്ള സ്നേഹവും വളരെ വലുതാണ്. അതിന്റെ ഒരു ഉത്തമ ഉദാഹരണമാണ് ആലപ്പുഴയിൽ വെച്ച് നടന്നതും. ആലപ്പുഴയില്‍ വിജയ് ഉണ്ടെന്നറിഞ്ഞ് നിരവധി ആരാധകരാണ് ഷൂട്ടിംഗ് പരിസരത്ത് വന്നുകൂടിയത്. ചിത്രീകരണത്തിന്റെ ഇടവേളയില്‍ പുറത്തിറങ്ങി കൂടി നിന്ന ആരാധകരെ കാണുകളും കൈ കൊടുക്കുകയും ചെയ്ത വിജയ് ഒരുമിച്ച് നിന്ന് ഒരു ചിത്രമെടുത്തോട്ടെ എന്നുചോദിച്ച് ആരാധകനോട്, ഇപ്പോള്‍ ഷൂട്ടിലാണെന്നും ഇതു കഴിഞ്ഞിട്ട് ആവാമെന്നും പറഞ്ഞു. തിരക്കിനിടയില്‍ തന്നെ തൊടാന്‍ കൈനീട്ടിയ ആരാധകന്റെ കയ്യില്‍ ചുംബിച്ചാണ് വിജയ് സ്‌നേഹമറിയിച്ചത്. തിരക്കിനിടയിലും താരജാഡയില്ലാതെയുള്ള ഇടപെടല്‍ ആരാധകരെ സന്തോഷപ്പെടുത്തുന്നതിലും ഉപരിയായി അത്ഭുതപ്പെടുത്തിയെന്നതാണ് സത്യം.
അഞ്ചു ദിവസം സിനിമയുടെ ചിത്രീകരണത്തിനായി വിജയ് സേതുപതി ആലപ്പുഴയിലുണ്ടാവും. മലയാളത്തിന്റെ മണികണ്ഠന്‍ ആചാരിയും സേതുപതിയൊക്കൊപ്പം സിനിമയിലുണ്ട്. ഡിസംബര്‍ 15ന് മധുരയില്‍ കഴിഞ്ഞ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ വാരണസിയില്‍ പൂര്‍ത്തിയായി. കേരളത്തിലെ രണ്ടാം ഷെഡ്യൂളിന് ശേഷം രാമേശ്വരത്താണ് അടുത്ത ചിത്രീകരണം. ഗായത്രിയാണ് നായിക.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…