ലാളിത്യം കൊണ്ടും കഠിനാദ്ധ്വാനം കൊണ്ടും വമ്പൻ ആരാധകവൃന്ദത്തെ സൃഷ്ടിച്ചെടുത്തിട്ടുള്ള ഒരാളാണ് വിജയ് സേതുപതി. നെഗറ്റീവ് റോളുകൾ അധികം ഒന്നും ചെയ്‌തിട്ടില്ല എന്നതും ശ്രദ്ധേയമാണ്. തനിക്ക് ഇഷ്ടപ്പെടുന്ന റോളുകൾ ചെയ്യുവാൻ യാതൊരു മടിയും കാണിക്കാത്ത വിജയ് സേതുപതിയുടേതായി പന്ത്രണ്ടോളം ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുമുണ്ട്. അതിൽ ഒന്നാണ് ലോകേഷ് കനകരാജ് ഒരുക്കുന്ന വിജയ് ചിത്രം മാസ്റ്റർ. വിജയ് സേതുപതി വില്ലൻ വേഷത്തിലാണ് ചിത്രത്തിൽ എത്തുന്നത്.
മാസ്റ്ററിൽ വില്ലൻ വേഷത്തിന് എന്തുകൊണ്ട് സമ്മതം മൂളിയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹമിപ്പോൾ. ഒരു അഭിമുഖത്തിലാണ് നായകനായി വിലസുമ്പോഴും എന്തുകൊണ്ട് വില്ലനായി എന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. ലളിതമായ ഒരു ഉത്തരമാണ് താരം അതിനുള്ള ഉത്തരമായി പറഞ്ഞത്. തന്റെ ഇമേജിനെ കുറിച്ച് തനിക്ക് ഒരു പേടിയുമില്ല എന്നായിരുന്നു വിജയ് സേതുപതിയുടെ മറുപടി. സംവിധായകൻ ലോകേഷ് കനകരാജ് വന്ന് കഥ പറഞ്ഞപ്പോൾ ആ കഥാപാത്രം ഒത്തിരി ഇഷ്ടപ്പെട്ടുവെന്നും നെഗറ്റീവ് റോൾ ആയത് കൊണ്ട് മാത്രം ഇത്ര ശക്തമായൊരു കഥാപാത്രം ഉപേക്ഷിക്കുവാനും മനസ്സ് വന്നില്ലെന്നും മക്കൾസെൽവൻ പറഞ്ഞു.
അതേ സമയം മാസ്റ്ററിന്റെ അവസാന ഷെഡ്യൂൾ ചിത്രീകരണം തുടർന്ന് കൊണ്ടിരിക്കുകയാണ്. വിജയ്, വിജയ് സേതുപതി, മാളവിക മോഹനൻ, ആൻഡ്രിയ ജെറമിയ, അർജുൻ ദാസ്, ശന്തനു ഭാഗ്യരാജ്, എന്നിങ്ങനെ വമ്പൻ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. അനിരുദ്ധ് രവിചന്ദർ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ നിർമാണം XB ഫിലിം ക്രിയേറ്റേഴ്‌സിന്റെ ബാനറിൽ സേവ്യർ ബ്രിട്ടോയാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…