തമിഴ് നടൻ വിജയ്യെ ആദായനികുതിവകുപ്പ് ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് നിരവധി വാർത്തകൾ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. വിജയുടെ മതവുമായി ബന്ധപ്പെട്ട വാർത്തയാണ് അതിൽ പ്രധാനപ്പെട്ടത്. വിജയെ കുറ്റം ആരോപിക്കുന്നവർക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് വിജയ് സേതുപതി. ആദായ നികുതി വകുപ്പിന്റെ റെയ്ഡിന്റെ പിന്നാമ്പുറങ്ങളെ പറ്റി സംസാരിക്കുന്ന ഒരു കുറിപ്പ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. വിജയുടെ മതത്തെക്കുറിച്ചും വിജയ് സേതുപതിയെ കുറിച്ചും അതിൽ പ്രതിപാദിക്കുന്നുണ്ടായിരുന്നു.
മതപരമായി ബന്ധമുള്ള സ്ഥാപനം താരങ്ങളില്‍ നിന്നും ഫണ്ട് സ്വീകരിച്ച് ആളുകളെ മതപരിവര്‍ത്തനം നടത്തുന്നു എന്നും ഇതാണ് കേന്ദ്രസർക്കാരിനെ ചൊടിപ്പിച്ചതെന്നും ഇനിയും റെയ്ഡ് ഉണ്ടാകുമെന്നും കുറിപ്പിൽ പറയുന്നു. ആ കുറുപ്പിന്റെ സ്ക്രീൻഷോട്ട് സഹിതം ട്വിറ്ററിൽ പങ്കു വച്ചു കൊണ്ടാണ് വിജയസേതുപതി കുറിക്കുന്നത്. ‘പോയി വേറെ പണി ഉണ്ടെങ്കിൽ അതുപോയി ചെയ്യൂ’ എന്നായിരുന്നു ഈ ആരോപണത്തിൽ വിജയ് സേതുപതിയുടെ മറുപടി. മാസ്റ്റർ സിനിമയുടെ ലൊക്കേഷനിലായിരുന്ന വിജയ്യെ ആദായനികുതിവകുപ്പ് 30 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ പങ്കാളിയാക്കി.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…