വിജയ് ചിത്രം മാസ്റ്റർ ജനുവരി 29 നു ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും, ചിത്രം തിയേറ്ററിൽ റിലീസ് ചെയ്ത് പതിനേഴുദിവസം കഴിയുമ്പോൾ ആണ് ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുന്നത്, വിജയ്, വിജയ് സേതുപതി എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം ജനുവരി പതിമൂന്നിനാണ് റിലീസ് ചെയ്തത്.
കോവിഡ് മൂലം അടഞ്ഞുകിടന്ന തീയേറ്ററുകൾ തുറന്നതിനു ശേഷം റിലീസ് ചെയ്ത ആദ്യ ചിത്രം ആയിരുന്നു മാസ്റ്റർ, കേരളമുൾപ്പെടയുള്ള സംസ്ഥാങ്ങളിൽ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ചിത്രത്തിന്റെ ആഗോള കളക്ഷൻ 220 കോടി പിന്നിട്ടു. തമിഴ് നാട്ടിൽ ചിത്രം ഇപ്പോഴും മികച്ച രീതിയിൽ ആണ് ഓടിക്കൊണ്ടിരിക്കുന്നത്, ഈ സാഹചര്യത്തിൽ ഒടിടി പ്ലാറ്റ്ഫോമിൽ ചിത്രം റിലീസ് ചെയ്താൽ തീയേറ്ററുകൾക്ക് വലിയ നഷ്ടം ആയിരിക്കും ഉണ്ടാകുന്നത്
It's now official…⚡#Master will premiere on January 29(January 28 around 10:15pm-10:30) on @PrimeVideoIN
Reports Circulating that the uncut/uncensored version of the film will be released in OTT🔥🔥
The uncensored trailer is now live 💥#MasteronPrime #AmazonPrimeVideo pic.twitter.com/ImpfTv7epK
— Madurai Theatre Listing (@Mdu_Theatres) January 27, 2021