Categories: MalayalamNews

ആസിഫലി – ജിസ് ജോയ് ടീമിന്റെ “വിജയ് സൂപ്പറും പൗർണ്ണമിയും” ഷൂട്ടിംഗ് ആരംഭിച്ചു [PHOTOS]

ബൈസൈക്കിൾ തീവ്സ്, സൺ‌ഡേ ഹോളിഡേ എന്നീ രണ്ടു സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച ജിസ്‌ ജോയ് ഒരുക്കുന്ന മൂന്നാമത്തെ ചിത്രമായ “വിജയ് സൂപ്പറും പൗർണ്ണമിയും ” ഷൂട്ടിംഗ് ആരംഭിച്ചു. ഇടപ്പള്ളിയിലുള്ള ത്രീ ഡോട്ട്സ് സ്റ്റുഡിയോയിൽ വച്ച് ഇന്ന് രാവിലെ പൂജയും സ്വിച്ച് ഓൺ കർമ്മവും നടന്നു. ചിത്രത്തിന്റെ പ്രഖ്യാപനം മസ്ക്കറ്റിൽ വച്ചു നടന്ന ചടങ്ങിൽ സംവിധായകൻ ലാൽ ജോസാണ് നിർവഹിച്ചത്. ആസിഫ് അലി നായകനാകുന്ന ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മിയാണ് നായിക. ആസിഫ് അലിയെ നായകനാക്കി ജിസ് ജോയ് ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. ആസിഫ് അലി- ഐശ്വര്യ ലക്ഷ്മി ജോഡിയുടെ ആദ്യ ചിത്രമാണിത്.

Vijay Superum Pournamiyum Pooja and Switch On Ceremony

ഇവർ ഇരുവരേയും കൂടാതെ സിദ്ദിഖ്, രഞ്ജി പണിക്കർ, ദേവൻ ,ശാന്തി കൃഷ്ണ ,കെ.പി.എ.സി ലളിത എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. രഞ്ജി പണിക്കരും ശാന്തി കൃഷ്ണയും ആദ്യമായി ആണ് ജിസ്‌ ജോയ് ചിത്രത്തിൽ എത്തുന്നത് എങ്കിൽ ആസിഫ് അലിയെ പോലെ തന്നെ സിദ്ദിക്കിന്റെയും മൂന്നാമത്തെ ജിസ്‌ ജോയ് ചിത്രം ആണ് “വിജയ് സൂപ്പറും പൗർണ്ണമിയും “. ബൈസൈക്കിൾ തീവ്സിൽ ഒരു കള്ളനായി എത്തിയ സിദ്ദിഖ് സൺ‌ഡേ ഹോളിഡേയിൽ ഡബ്ബിങ് സിനിമകൾക്ക് ഗാനങ്ങളും സംഭാഷണവും രചിക്കുന്ന രചയിതാവ് ആയാണ് എത്തിയത്. പ്രശസ്ത സിനിമാ വിതരണ കമ്പനിയായ സൂര്യ ഫിലിംസിന്റെ എം.ഡി യായ സുനിൽ എ കെയാണ് ചിത്രം നിർമ്മിക്കുന്നത്.

Vijay Superum Pournamiyum Pooja and Switch On Ceremony

ഇന്ന് മലയാള സിനിമയിലെ ഏറ്റവും മികച്ച സംവിധായകരുടെ കൂട്ടത്തിൽ ചേർത്ത് പറയാവുന്ന പേരുകളിൽ ഒന്നാണ് ജിസ് ജോയ്. പ്രേക്ഷകരെ ഒരിക്കലും നിരാശരാക്കാത്ത സംവിധായകൻ എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാം. അത്രമാത്രം അവരെ എന്റെർറ്റൈൻ ചെയ്യിക്കുന്ന വ്യത്യസ്തമായ ചിത്രങ്ങൾ ആണ് അദ്ദേഹം ഇതുവരെ ഒരുക്കിയ രണ്ടു ചിത്രങ്ങളും. ആദ്യരണ്ടു ചിത്രങ്ങളും നേടിയ ബോക്സ് ഓഫീസ് വിജയം അതിന്റെ സൂചനയാണ്. 2013 ൽ റിലീസ് ചെയ്ത ബൈസൈക്കിൾ തീവ്സ് ആയിരുന്നു ജിസ് ജോയ് ഒരുക്കിയ ആദ്യത്തെ ചിത്രം . ആസിഫ് അലി നായക വേഷത്തിൽ എത്തിയ ഈ ചിത്രം ട്വിസ്റ്റുകൾ കൊണ്ട് സമ്പന്നമായിരുന്നു. കിടിലൻ മേക്കിങ് ശൈലി കൊണ്ട് ശ്രദ്ധിക്കപ്പെട്ട ഈ ചിത്രം ആ വർഷത്തെ ബോക്സ് ഓഫീസ് ഹിറ്റുകളിൽ ഒന്നായി മാറി.

Vijay Superum Pournamiyum Pooja and Switch On Ceremony

കഴിഞ്ഞ വർഷമാണ് ജിസ് ജോയ് തന്റെ രണ്ടാമത്തെ ചിത്രമായ സൺ‌ഡേ ഹോളിഡെയുമായി എത്തിയത്. ആസിഫ് അലി- അപർണ്ണ ബാലമുരളി ടീം പ്രധാന വേഷങ്ങളിൽ എത്തിയ ഈ ചിത്രം പ്രേക്ഷകരുടേയും നിരൂപകരുടേയും പ്രശംസ ഒരുപോലെ പിടിച്ചു പറ്റി എന്ന് മാത്രമല്ല, കഴിഞ്ഞ വർഷത്തെ മലയാള സിനിമയിലെ ബോക്സ് ഓഫീസ് വിജയങ്ങളിൽ മുൻപന്തിയിൽ എത്തുകയും ചെയ്തു. നൂറു ദിവസം പ്രദർശിപ്പിച്ച ഈ സൂപ്പർ ഹിറ്റ് ചിത്രം ആസിഫ് അലിയുടെ കരിയറിലും നിർണ്ണായകമായി മാറി. ഇപ്പോഴിതാ ജിസ് ജോയ് -ആസിഫ് അലി ഭാഗ്യ ജോഡികൾ വീണ്ടും എത്തുന്നു. ഈ ചിത്രവും ബോക്സ് ഓഫീസിൽ വമ്പൻ വിജയം കൊയ്യും എന്ന് തന്നെ നമ്മുക്ക് പ്രതീക്ഷിക്കാം.

Vijay Superum Pournamiyum Pooja and Switch On Ceremony
webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

2 months ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

2 months ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

10 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago