1997 ല്‍ കന്നട സിനിമയിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച് തമിഴ് തെലുങ്ക് മലയാളം സിനിമകളിൽ അഭിനയിച്ച സാന്നിധ്യമായി മാറിയ താരമായിരുന്നു വിജയലക്ഷ്മി. ഇപ്പോൾ മാനസികവും ശാരീരികവുമായ അവശതകള്‍ കാരണം ദുരിതമനുഭവിക്കുന്ന തന്നെ സഹായിക്കണമെന്നും ജീവന്‍ രക്ഷിക്കണമെന്നും അഭ്യർത്ഥിക്കുകയാണ് താരം. വിജയലക്ഷ്മി സഹായം അഭ്യർത്ഥിക്കുന്നത് നടൻ രജനീകാന്തിനോടാണ്. ഉയർന്ന രക്തസമ്മർദത്തെ തുടർന്ന് വിജയലക്ഷ്മിയെ കുറച്ചു നാളുകൾക്കു മുൻപ് ആശുപത്രിയിൽ എത്തിച്ചിരുന്നു. ചികിത്സയിലായിരുന്ന സമയത്ത് തന്നെ സഹായിക്കാനെന്ന വ്യാജേന ആശുപത്രിയിലെത്തി കന്നട നടന്‍ രവി പ്രകാശ് തന്നെ ഉപദ്രവിച്ചുവെന്നും നടനെതിരേ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്ന സാഹചര്യത്തില്‍ താന്‍ വലിയ സമ്മര്‍ദമാണ് അനുഭവിക്കുന്നതെന്നും വിജയലക്ഷ്മി പറഞ്ഞു.
ഇൻഡസ്ട്രിയിൽ നിന്നും ഒരാള്‍ പോലും സഹായത്തിനെത്തിയില്ലെന്നും ഈ വീഡിയോ രജനിയുടെ അരികിൽ എത്തിക്കാൻ എല്ലാവരും സഹായിക്കണമെന്നും രജനിയെ നേരിട്ട് കാണുവാൻ ആഗ്രഹിക്കുന്നുണ്ടെന്നും വിജയലക്ഷ്മി പറയുന്നു. സഹിക്കാന്‍ കഴിയാത്ത ശാരീരിക മാനസിക പ്രശ്‌നങ്ങളുമായാണ് താനിപ്പോൾ ജീവിക്കുന്നത് എന്നും ജീവിക്കണമെന്ന് വലിയ ആഗ്രഹമില്ലെന്നും എന്നാല്‍ സഹോദരിക്കും അമ്മയ്ക്കും വേണ്ടി പോരാടിയേ മതിയാകൂ എന്നും വിജയലക്ഷ്മി പറയുന്നു. തന്റെ ജീവിതം പലരും പന്തു തട്ടുകയാണെന്നും, നരകത്തേക്കാൾ മോശമായ അവസ്ഥയാണ് തന്റേതെന്നും മറ്റെല്ലാവരും തന്നെ കയ്യൊഴിഞ്ഞു ഇനി രജനി സാറാണ് ആകെയുള്ള ആശ്രയം എന്നും താരം കൂട്ടിച്ചേർക്കുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…