Categories: NewsTamil

മാസ്സും സ്റ്റൈലിഷുമായി വിജയ്; ദളപതി64ലെ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറൽ [PHOTOS]

ലോകേഷ് കനകരാജ് ഒരുക്കുന്ന വിജയ് ചിത്രത്തിലെ വിജയ്‌യുടെ ലുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സംസാരവിഷയം. മാസ്സും സ്റ്റൈലും ഒന്നിച്ച ലുക്ക് ആരാധകർ ഇതിനകം ഏറ്റെടുത്തു കഴിഞ്ഞു. ഡൽഹിയിലെ ചില കോളേജുകളിലാണ് ചിത്രത്തിന്റെ ഷൂട്ട് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. മാനഗരം, കൈതി എന്നീ ചിത്രങ്ങളിലൂടെ തമിഴകത്ത് കൂടുതൽ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് ലോകേഷ് കനകരാജ്. സിനിമകളിൽ വ്യത്യസ്തമായ കഥാസന്ദർഭങ്ങൾ ആവിഷ്ക്കരിക്കുന്ന സംവിധായകനാണ് അദ്ദേഹം. നായകന്റെ താര മൂല്യമോ ഇമേജോ നോക്കിയോ ഭയപ്പെട്ടോ ചിത്രങ്ങൾ ഒരുക്കുന്ന ഒരു സംവിധായകനല്ല അദ്ദേഹം. ഇപ്പോൾ തന്നെ ഗംഭീര വിജയം നേടി മുന്നേറുന്ന കാർത്തി നായകനായ പൂർണ്ണമായും രാത്രിയിൽ ഒരുക്കിയ കൈതിയിൽ ഒരു ഗാനമോ ഒരു നായികയോ ഇല്ല.

വിജയ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റാണ് ഗാനരംഗങ്ങളും ഒന്നിലധികം നായികമാരും. എന്നാൽ ഗാനമോ നായികമാരോ ഇല്ലാതെയാണ് ലോകേഷ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഇതൊന്നുമില്ലാത്ത ഒരു വിജയ് ചിത്രം പ്രേക്ഷകരെ അമ്പരപ്പിക്കുന്ന ഒന്നാണ്. സ്ഥിരം കാണുന്ന ഒരു വിജയ്‌ ചിത്രം ആവില്ല ഇത് എന്ന ഉറപ്പ് ലോകേഷ് തരുന്നുണ്ട്. ഇപ്പോൾ സൂപ്പർ ഹിറ്റായി മാറിയ കൈതി എന്ന തന്റെ കാർത്തി ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഉണ്ട് എന്നും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. വിജയ്- ലോകേഷ് ചിത്രത്തിൽ വിജയ് സേതുപതിയും ഉണ്ടെന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. മാളവിക മോഹനൻ, ആന്റണി വർഗീസ് എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്.

ദളപതി വിജയ് നായകനായ ബിഗിൽ എന്ന ചിത്രം അദ്ദേഹത്തിന്റെ കരിയറിലെ വൻ വിജയമായി മാറിയിരിക്കുകയാണ്. ചിത്രം ബോക്സ് ഓഫീസ് ചരിത്രം തന്നെ മാറ്റി കുറിച്ചിരിക്കുകയാണ്. 200 കോടിയും കടന്ന് മുന്നേറുന്ന ചിത്രത്തിന്റെ വിജയം പുതിയ ചിത്രത്തിനും ഒരു ബലം ആയിരിക്കുമെന്നുള്ളത് ഉറപ്പാണ്.

ബിഗിലിനൊപ്പം തന്നെ തീയറ്ററുകളിൽ എത്തിയ ലോകേഷ് കനകരാജ് ഒരുക്കിയ കൈദിയും മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. ലോകേഷ് കനകരാജ് എഴുതി സംവിധാനം ചെയ്ത കാർത്തി നായകനായ കൈദി അതിന്റെ പ്രമേയം കൊണ്ടും മേക്കിങ് സ്റ്റൈൽ കൊണ്ടും അഭിനേതാക്കളുടെ പ്രകടനം കൊണ്ടുമെല്ലാം പ്രേക്ഷകരുടേയും നിരൂപകരുടേയും കൈയടി ഒരുപോലെ വാങ്ങി കൂട്ടിയിരുന്നു. അർഹതയുടെ അംഗീകാരം ആണ് ഇപ്പോൾ ചിത്രത്തെ തേടിയെത്തിയിരിക്കുന്നത്. ബോക്സ് ഓഫീസിലും വമ്പൻ വിജയമാണ് ചിത്രം സ്വന്തമാക്കുന്നത്. ആദ്യ എട്ടു ദിവസം കൊണ്ട് തന്നെ ആഗോള കളക്ഷൻ ആയി അമ്പതു കോടിയിൽ അധികം നേടി കഴിഞ്ഞു കൈദി. കാർത്തി തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ഈ ചിത്രത്തിൽ കാഴ്ചവെച്ചിരിക്കുന്നത്. ചിത്രം ബോക്സ് ഓഫീസിലും അദ്ദേഹത്തിന്റെ കരിയറിലെ മികച്ച വിജയങ്ങളിൽ ഒന്നായി മാറുമ്പോൾ കാർത്തി എന്ന നടന് ഇത് ഇരട്ടി സന്തോഷമാണ് നൽകുന്നത്.കേരളത്തിൽ നിന്ന് ഇതുവരെ 5.23 കോടിയാണ് സ്വന്തമാക്കിയത്.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago