‘ഭയം നിറഞ്ഞ ആ ഗ്രാമത്തിൽ ഭയം എന്താണെന്ന് അറിയാത്ത ഒരാൾ വന്നു’: ആക്ഷനും സസ്പെൻസും നിറച്ച് വിക്രാന്ത് റോണ ട്രയിലർ എത്തി

കിച്ച സുദീപ് നായകനായി എത്തുന്ന ‘വിക്രാന്ത് റോണ’ സിനിമയുടെ ട്രയിലർ റിലീസ് ചെയ്തു. ലാഹരി മ്യൂസിക് – ടി സീരീസിന്റെ യുട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്തത്. ജൂലൈ 28ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും. കിച്ച സുദീപ്, നിരുപ് ഭണ്ഡാരി, നീത അശോക്, ജാക്വിലിൻ ഫെർണാണ്ടസ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും അനുപ് ഭണ്ഡാരിയാണ്. ജാക്ക് മഞ്ജുനാഥ്, ശാലിനി മഞ്ജുനാഥ് എന്നിവരാണ് സിനിമയുടെ നിർമാതാക്കൾ.

നേരത്തെ സിനിമയിലെ ‘രാ രാ രാക്കമ്മ’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വിഡിയോ പുറത്തിറങ്ങിയിരുന്നു. ജാക്വിലിന്‍ ഫെര്‍ണാണ്ടസും കിച്ച സുദീപുമാണ് ഗാന രംഗത്തിലുള്ളത്. വിവിധ ഭാഷകളിൽ ഇറങ്ങിയ ലിറിക്കൽ വീഡിയോ ഇതുവരെ മുപ്പതു മില്യണിന് മുകളിൽ ആളുകളാണ് കണ്ടത്. ഷബ്ബീര്‍ അഹമ്മദിന്റേതാണ് ഗാനത്തിന്റെ വരികള്‍. നകാശ് അസിസ്, സുനിധി ചൗഹാന്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ബി അനീഷ് ലോക്‌നാഥ് ആണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

അനുപ് ഭന്ധാരി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് വിക്രാന്ത് റോണ. കിച്ച സുദീപിനേയും ജാക്വിലിന്‍ ഫെര്‍ണാണ്ടസിനേയും കൂടാതെ നിരുപ് ഭന്ധാരി, നീത അശോക് എന്നിവരും ചിത്രത്തിലുണ്ട്. വില്യം ഡേവിഡ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ആശിഷ് കുസുഗൊല്ലി എഡിറ്റിംഗും നിര്‍വഹിക്കുന്നു.

Webdesk

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

1 week ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

4 weeks ago