Categories: SongsVideos

മലയാളത്തിന്റെ മൈക്കിൾ ജാക്‌സൺ..! വൈറലായി വിനായകന്റെ പഴയ ഡാൻസ് വീഡിയോ; വീഡിയോ കാണാം

വിനായകൻ എന്ന വ്യക്തിയെ സ്‌ക്രീനിൽ കാണുമ്പോൾ പ്രേക്ഷകർക്കിപ്പോൾ ഒരു സൂപ്പർസ്റ്റാറിനെ കണ്ട ആവേശവും ആഘോഷവുമാണ്. ഹോളിവുഡ് ലുക്കുള്ള മലയാളനടൻ എന്ന പേര് അന്വർത്ഥമാക്കുന്നതാണ് അദ്ദേഹത്തിന്റെ ഓരോ പ്രകടനവും. കമ്മട്ടിപ്പാടം, കലി, ആട് ഒരു ഭീകരജീവിയാണ്, ആട് 2, സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, ഒരുത്തീ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന വിനായകന്റെ തുറന്നുപറച്ചിലുകളും ഏറെ വിവാദങ്ങൾ സൃഷ്ടിക്കാറുണ്ട്. സിനിമാപ്രമോഷനുമായി ബന്ധപ്പെട്ട നടന്ന വാർത്താസമ്മേളനത്തിനിടെ നടൻ വിനായകൻ മീ ടു ആരോപണങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ ചില പരാമർശങ്ങൾ വിവാദമായിരുന്നു.

ഒരുത്തീ സിനിമയുടെ പ്രമോഷനിടെ സിനിമയെക്കുറിച്ചുള്ള ചോദ്യങ്ങൾ ചോദിക്കുന്നതിനിടെ ആയിരുന്നു മാധ്യമപ്രവർത്തകർ മീടു വിവാദത്തെക്കുറിച്ചും മറ്റും ചോദിച്ചത്. അപ്പോൾ തനിക്ക് പത്തു സ്ത്രീകളുമായി ശാരീരികബന്ധം ഉണ്ടായിട്ടുണ്ടെന്നും മീടു എന്താണ് എന്ന് തനിക്കറിയില്ലെന്നും ആയിരുന്നു വിനായകൻ നൽകിയ മറുപടി. ഇതാണ് വിവാദമായത്. ‘പെണ്ണിനെ കയറി പിടിച്ചോ. അതാണോ? ഞാൻ ചോദിക്കട്ടെ ഒരു പെണ്ണുമായും എനിക്ക് ശാരീരിക ബന്ധത്തിൽ ഏർപ്പെടണം എന്നുണ്ടെങ്കിൽ എന്ത് ചെയ്യും. എന്റെ ലൈഫിൽ ഞാൻ പത്ത് സ്ത്രീകളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ആ പത്ത് സ്ത്രീകളോടും ഞാൻ ആണ് എന്നോടൊപ്പം ഫിസിക്കൽ റിലേഷൻഷിപ്പിൽ ഏർപ്പെടുമോ എന്ന് അങ്ങോട്ട് ചോദിച്ചത്. അതാണ് നിങ്ങൾ പറയുന്ന മീ ടു എങ്കിൽ ഞാൻ ഇനിയും ചോദിക്കും. എന്നോട് ഒരു പെണ്ണും ഇങ്ങോട്ട് വന്നു ചോദിച്ചിട്ടില്ല’ – എന്നായിരുന്നു വിനായകൻ പറഞ്ഞത്.

പത്തു സ്ത്രീകളുമായി തനിക്ക് ശാരീരിക ബന്ധം ഉണ്ടായിട്ടുണ്ടെന്ന് പറഞ്ഞ വിനായകൻ എന്താണ് മീ ടു എന്ന് ചോദിക്കുകയും തനിക്ക് അത് അറിയില്ലെന്ന് പറയുകയും ചെയ്തു. ഒരുത്തീ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനം ആയിരുന്നതിനാൽ നടി നവ്യ നായരും സംവിധായകൻ വി കെ പ്രകാശും വിനായകന് ഒപ്പമുണ്ടായിരുന്നു. നവ്യയുടെ സാന്നിധ്യത്തിൽ തന്നെ ആയിരുന്നു ഈ വിവാദപരാമർശങ്ങളും.

ഇപ്പോഴിതാ വിനായകന്റെ പഴയൊരു ഡാൻസ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. എനിഗ്മ എന്ന ഗാനത്തിന് ചുവട് വെക്കുന്ന താരത്തിന്റെ വീഡിയോയാണ് വൈറലാകുന്നത്. മലയാളത്തിന്റെ മൈക്കിൾ ജാക്‌സൺ എന്നാണ് വീഡിയോ കണ്ട ആരാധകർ കമന്റ് ഇട്ടിരിക്കുന്നത്.

Webdesk

Share
Published by
Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago