Categories: Malayalam

ആകാശഗംഗ ടുവിന് ശേഷം അടുത്ത ചിത്രം മോഹൻലാലുമായി; തുറന്ന് പറഞ്ഞ് വിനയൻ

വ്യത്യസ്തമാർന്ന സിനിമകൾ സമ്മാനിച്ച് പ്രേക്ഷകരുടെ മനം കവർന്ന സംവിധായകനാണ് വിനയൻ. മോഹൻലാലിനൊപ്പമുള്ള ഒരു ചിത്രത്തെക്കുറിച്ച് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. പുതിയ സിനിമയായ ആകാശഗംഗ 2 റിലീസ് ചെയ്തതിന് പിന്നാലെയായി മോഹൻലാൽ ചിത്രത്തിലേക്ക് കടക്കാൻ ഒരുങ്ങുകയാണ് എന്ന് അദ്ദേഹമിപ്പോൾ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചിരിക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റ് ചുവടെ.

“ആകാശഗംഗ 2” നവംബർ ഒന്നിന് റിലീസിന് ഒരുങ്ങുകയാണ്.. അറ്റ്മോസ് സൗണ്ട് മിക്സിങ്ങിൻെറയും ഗ്രാഫിക്സിൻെറയും ജോലികൾ അവസാനഘട്ടത്തിലാണ്..സിനിമാരംഗത്ത് പത്തുവർഷം നീണ്ടു നിന്ന നീചമായ വിലക്കു കാലത്തിനു ശേഷം സ്വയം പോരാടി തിരിച്ചു വന്നപ്പോഴും രാജാമണി എന്ന ഒരു പുതുമുഖ നടനെ ചാലക്കുടിക്കാരൻ ചങ്ങാതിയിലൂടെ അവതരിപ്പിച്ച് വിജയം നേടാനായത് സത്യസന്ധതക്കും നിലപാടുകൾക്കും ലഭിച്ച അംഗീകാരം കൂടിയായി ഞാൻ കാണുന്നു… ജയസൂര്യയെ നായകനാക്കി ഒരു ചിത്രവും മോഹൻലാൽ നായകനായ ഒരു സിനിമയും “നങ്ങേലി”യും ആണ് പ്ലാനിംഗിലുള്ള പ്രോജക്ടുകൾ. ഇതിനിടയിൽ 3d ചിത്രത്തിൻെറ സംവിധാനം കൂടി ശ്രീ മോഹൻലാലിനു നിർവ്വഹിക്കാനുള്ളതുകൊണ്ടു തന്നെ ആ സംരംഭം അടുത്തവർഷം അവസാനമേ നടക്കാൻ ഇടയുള്ളു എന്നാണു തോന്നുന്നത്. ഏതായാലും സിനിമയോടുള്ള എൻെറ വൈകാരികമായ ബന്ധവും അതുതരുന്ന സന്തോഷവും പഴയതിലും ഊർജ്ജ്സ്വലമായി ഇന്നും നിലനിൽക്കുന്നു എന്നതാണു സത്യം.. അതുകൊണ്ടുതന്നെ തികച്ചും പുതുമയാർന്ന ചില സബ്ജക്ടുകൾക്കായി ഞാൻ ശ്രമിക്കുന്നുണ്ട്.. കേരളപ്പിറവി ദിവസം റിലീസു ചെയ്യുന്ന “ആകാശഗംഗ2” വിലും നിരവധി പ്രമുഖ നടൻമാരോടൊപ്പം പുതുമുഖങ്ങളെയും പരീക്ഷിക്കുന്നുണ്ട്.. ചിത്രത്തിൻെറ ആദ്യഭാഗം പോലെ തന്നെ ഈ രണ്ടാം ഭാഗവും പ്രേക്ഷകർക്ക് രസകരവും ഉദ്വേഗ ജനകവും ആയിരിക്കും എന്നു പ്രതീക്ഷിക്കുന്നു..

Webdesk

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

6 hours ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago