വിനയന്‍ സംവിധാനം ചെയ്യുന്ന പത്തൊന്‍പതാം നൂറ്റാണ്ട് തീയേറ്ററില്‍ തന്നെ റിലീസ് ചെയ്യും. കൊവിഡ് പ്രതിസന്ധിക്ക് അയവു വന്ന ശേഷമേ ചിത്രത്തിന്റെ ക്ലൈമാക്‌സ് ഷൂട്ടു ചെയ്യാനാകൂ എന്ന് വിനയന്‍ പറഞ്ഞു. ചിത്രത്തിന്റെ എഡിറ്റിംഗ് ജോലികള്‍ തുടങ്ങി.
വിനയന്റെ കുറിപ്പ്
‘പത്തൊന്‍പതാം നൂറ്റാണ്ട്’ എഡിറ്റിംഗ് ജോലികള്‍ ആരംഭിച്ചു.. വിവേക് ഹര്‍ഷനാണ് എഡിറ്റര്‍. കോവിഡിന്റെ തീവ്രത കുറഞ്ഞതിനു ശേഷം ക്ലൈമാക്‌സ് ഇനിയും ഷൂട്ടുചെയ്യേണ്ടതായിട്ടുണ്ട്.
സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഏറ്റവും കുറഞ്ഞ ചെലവില്‍ ആസ്വദിക്കാന്‍ പറ്റുന്ന വിനോദമാണ് സിനിമ..വര്‍ണ്ണാഭമായ ദൃശ്യങ്ങളുടെയും അതിശയിപ്പിക്കുന്ന ശബ്ദവിന്യാസത്തിന്റെയും വിസ്മയക്കാഴ്ചയായ സിനിമ നല്ല തീയറ്ററുകളിലെ സാങ്കേതിക സൗകര്യത്തോടു കൂടി കണ്ടാലേ അതിന്റെ പൂര്‍ണ്ണ ആസ്വാദനത്തിലെത്തു.. ott പ്ലാറ്റ് ഫോമില്‍ റിലീസ് ചെയ്യുന്ന സിനിമകള്‍ ഫോണിന്റെ സ്‌ക്രീനില്‍ കണ്ടു തൃപ്തിയടയുന്നവരും ഉണ്ടല്ലോ? ഉള്ളതുകണ്ട് ഉള്ളപോലെ തൃപ്തിയാകുക
എന്ന അവസ്ഥയെന്നേ അതിനെക്കുറിച്ച് പറയാനാകൂ..
അതുകൊണ്ടു തന്നെ നൂറുകണക്കിനു ജൂണിയര്‍ ആര്‍ട്ടിസ്റ്റുകളും നിരവധി ആക്ഷന്‍ സ്വീക്വന്‍സുകളും ഒക്കെയുള്ള പത്തൊന്‍പതാം നൂറ്റാണ്ട് എത്ര കാത്തിരുന്നാലും ശരി തീയറ്ററുകളില്‍ മാത്രമേ റിലീസു ചെയ്യു എന്ന തീരുമാനമാണ് ഞങ്ങള്‍ എടുത്തിരിക്കുന്നത്. വലിയ താരപദവിയും ജനകീയമായ അംഗീകാരവുമൊക്കെ സിനിമാക്കാര്‍ നേടിയെടുത്തതില്‍ തീയറ്ററുകളിലെ ആരവങ്ങള്‍ക്ക് വലിയ പങ്കുണ്ടായിരുന്നു എന്ന കാര്യം സിനിമാക്കാര്‍ എങ്കിലും മറക്കരുത് എന്നാണ് എന്റെ അഭിപ്രായം.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…