തന്റെ ഇരുപത്തിയൊന്നാം വയസ്സിൽ മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി ഉത്തർപ്രദേശിലെത്തി ഒരു പ്രദേശത്തെ പീഡിത ജനതയ്ക്കായി ജീവിതം ഹോമിച്ച വാഴ്ത്തപ്പെട്ട സിസ്റ്റർ റാണിമരിയയുടെ ത്യാഗോജ്ജ്വലമായ ജീവിതം വെള്ളിത്തിരയിലേക്ക് എത്തുന്നു. മലയാളം, ഹിന്ദി, സ്പാനിഷ് ഭാഷകളിൽ ഷൈസൺ പി ഔസേപ്പ് സംവിധാനം ചെയ്യുന്ന “ദി ഫേയ്‌സ് ഓഫ് ദി ഫേയ്‌സ്‌ലെസ്സ്” (The Face of the Faceless) – മുഖമില്ലാത്തവരുടെ മുഖം എന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് പ്രകാശന കർമ്മം എറണാകുളം ഐ എം എ ഹാളിൽ വെച്ച് കർദ്ദിനാൾ ജോർജ് ആലഞ്ചേരി, ഹൈബി ഈഡൻ എം പി, റോജി എ ജോൺ എംഎൽഎ, യൂജിൻ, ഫാദർ സ്റ്റാൻലി, ജീത്ത് മത്താറു, രവി കൊട്ടാരക്കര തുടങ്ങിയ പ്രമുഖരുടെ സാന്നിദ്ധ്യത്തിൽ നിർവ്വഹിച്ചു.
മലയാളികൾക്ക് ഏറെ സുപരിചിതയായ ചലച്ചിത്ര താരം വിൻസി അലോഷ്യസാണ് റാണി മരിയയായി അഭിനയിക്കുന്നത്. റാണി മരിയയാകുവാൻ വിൻസി നടത്തിയ മേക്കോവറും ഏറെ ശ്രദ്ധ പിടിച്ചുപ്പറ്റിയിരിക്കുകയാണ്. ഒരു ചിക്കൻ കറി ഉണ്ടാക്കി മലയാളി പ്രേക്ഷകരുടെ ഇടയിൽ തരംഗമായി മാറിയ സുന്ദരിയാണ് വിൻസി അലോഷ്യസ്. മഴവിൽ മനോരമയിലെ നായിക നായകൻ എന്ന റിയാലിറ്റി ഷോയിലൂടെ ആയിരുന്നു വിൻസിയുടെ രസകരമായ ചിക്കൻ കറി ഉണ്ടാക്കുന്ന അവതരണം തരംഗമായത്. സൗബിൻ സാഹിർ, സുരാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച വികൃതി എന്ന ചിത്രത്തിൽ നായികയായി മലയാള സിനിമയിൽ അരങ്ങേറാനും ഈ സുന്ദരിക്ക് ഭാഗ്യം ലഭിച്ചു.
ജീത്ത് മത്താറു (പഞ്ചാബ്), സോനലി മൊഹന്തി (ഒറീസ്സ), പൂനം (മഹാരാഷ്ട്ര), സ്നേഹലത (നാഗ്പൂർ), പ്രേംനാഥ് (ഉത്തർപ്രദേശ്), അജീഷ് ജോസ്, ഫാദർ സ്റ്റാൻലി, അഞ്ജലി സത്യനാഥ്, സ്വപ്ന, ദിവ്യ, മനോഹരിയമ്മ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ പ്രമുഖ താരങ്ങൾ. ട്രൈ ലൈറ്റ് ക്രിയേഷന്‍സിന്റെ ബാനറിൽ സാന്ദ്ര ഡിസൂസ റാണ നിർമ്മിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ രഞ്ജൻ എബ്രഹാം, ഛായാഗ്രഹണം – മഹേഷ് ആനെ, തിരക്കഥ, സംഭാഷണം ജയപാല്‍ ആനന്ദ്. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികൾക്ക് അല്‍ഫോണ്‍സ് ജോസഫ് സംഗീതം പകരുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളർ – ഷാഫി ചെമ്മാട്, പ്രൊഡക്ഷന്‍ ഡിസൈനർ – നിമേഷ് താനൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടർ – ഉമേഷ് എസ് നായർ, എഡിറ്റിംഗ് – രഞ്ജൻ എബ്രഹാം, വസ്ത്രാലങ്കാരം – ശരണ്യ ജീബു, മേക്കപ്പ് – റോണി വെള്ള തൂവല്‍, സ്റ്റില്‍സ് – ഗിരി ശങ്കര്‍, പബ്ലിസിറ്റി ഡിസൈൻ – ജയറാം, പി ആർ ഒ – എ എസ് ദിനേശ്.
മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി മദ്ധ്യപ്രദേശിലെ ഉദയനഗർ എന്ന സ്ഥലത്തെ പാവപ്പെട്ടവരുടെ ഉന്നമനത്തിനായി പ്രവർത്തിച്ചതിൻ്റെ ഫലമായി അവിടുത്തെ ജന്മികൾക്കുണ്ടായ വൈരാഗ്യത്തിൽ, അവർ ഏർപ്പാടാക്കിയ സമുന്ദർ സിംഗ് എന്നയാൾ 41-കാരി സി. റാണി മരിയയെ യാത്ര ചെയ്തിരുന്ന ബസിൽ നിന്നും വലിച്ചിറക്കി കുത്തിക്കൊല്ലുകയായിരുന്നു. പിന്നീട് റാണി മരിയയുടെ അനിയത്തി സി. സെൽമിയും വീട്ടുകാരും സമുന്ദർ സിംഗിനോട് ക്ഷമിക്കുകയും അദ്ദേഹത്തെ എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്തുള്ള പുല്ലുവഴിയിലെ വട്ടാലിൽ വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഇപ്പോൾ സമുന്ദർ സിംഗ് ആ കുടുംബത്തിലെ ഒരംഗത്തെപ്പോലെയാണ് എന്നതും ശ്രദ്ധേയമാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…