രാജ്യം മുഴുവൻ ലോക്ക് ഡൗണിലേക്ക് നീങ്ങിയപ്പോൾ വിനീത് ശ്രീനിവാസൻ തന്റെ ‘ഹൃദയ’ത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലായിരുന്നു. അഭിനേതാവ്, ഗായകൻ, സംവിധായകൻ എന്നീ രംഗങ്ങളിൽ തിളങ്ങി നിൽക്കുന്ന താരമാണ് വിനീത് ശ്രീനിവാസൻ. താരത്തിന്റെതായി പുറത്തിറങ്ങിയ മിക്ക ചിത്രങ്ങളും തിയേറ്ററുകളിൽ വൻ വിജയമായിരുന്നു. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന അടുത്ത സിനിമയിൽ പ്രണവ് മോഹൻലാൽ ആണ് നായകനായി എത്തുന്നത്. മെറിലാണ്ട് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ നായിക ആയി എത്തുന്നത് കല്യാണി പ്രിയദർശൻ ആണ്. ഹൃദയം എന്നാണ് ചിത്രത്തിന്റെ പേര്. ദർശന രാജേന്ദ്രൻ ആണ് ചിത്രത്തിലെ മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇപ്പോൾ ചെന്നൈയിലാണ് വിനീത് ശ്രീനിവാസൻ. ചിത്രത്തിന്റെ വിശേഷങ്ങൾ പങ്ക് വെച്ചിരിക്കുകയാണ് അദ്ദേഹം.
ചിത്രത്തിന്റെ അൻപത് ശതമാനം ഷൂട്ടിങ്ങും പൂർത്തിയായി. കൂടുതലും അപ്പുവും ദർശനയും ചേർന്നുള്ള രംഗങ്ങളാണ്. അപ്പു വളരെ പ്രൊഫെഷണലാണ്. ഷൂട്ട് തുടങ്ങുന്നതിന് 15 മിനിറ്റ് മുൻപേ അപ്പു സെറ്റിൽ റെഡിയായി നിൽക്കുന്നുണ്ടാകും. സെറ്റിൽ വെച്ച് പ്രണവ് ഡയലോഗ് വായിച്ചു നോക്കുന്നത് ഞാൻ ഇതുവരെ കണ്ടിട്ടില്ല. അതെല്ലാം അപ്പുവിന് മനപ്പാഠമാണ്. ഇങ്ങനെയുള്ള താരങ്ങൾക്കൊപ്പം പ്രവർത്തിക്കുമ്പോൾ വർക്ക് പെട്ടെന്ന് തീർക്കാൻ സാധിക്കും. ദർശനയും വളരെ മികച്ചൊരു താരമാണ്. ചിത്രത്തിൽ ചെറുപ്പക്കാരായ വേറെയും കുറേ അഭിനേതാക്കളുണ്ട്. ഷൂട്ടിങ് കൂടുതലായും നടന്നത് ഒരു കോളേജിലാണ്.
വിനീതിന്റേയും ഭാര്യ ദിവ്യയുടെയും ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് ഹൃദയം എന്ന സിനിമയെന്ന് വാർത്തകൾ ഉണ്ടായിരുന്നു. അതിനോടും മലയാളത്തിന്റെ ഓൾറൗണ്ടർ പ്രതികരിച്ചു.
ഇത് ഏതെങ്കിലും വ്യക്തിയേയോ ഗ്രൂപ്പിനേയോ കേന്ദ്രീകരിച്ചുള്ള ഒരു ചിത്രമല്ല. നമ്മുടെയെല്ലാം കോളേജ് ജീവിതം മുതൽ ഇന്നുവരെ ഉള്ളതിൽ നിന്നും ഉരുത്തിരിഞ്ഞ നമ്മുടെയും സുഹൃത്തുക്കളുടെയും ജീവിതത്തിൽ നിന്നുള്ള ഓർമകളും മനോഹര നിമിഷങ്ങളുമാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…