പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട സിനിമയാണ് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം. ചിത്രത്തിൽ പ്രണവ് മോഹൻലാലിന്റെ കഥാപാത്രമായ അരുൺ നീലകണ്ഠനും അയാളുടെ അച്ഛൻ വേഷം ചെയ്ത വിജയരാഘവനും കെട്ടിപ്പിടിക്കുന്ന ഒരു രംഗമുണ്ട്. ആ രംഗത്തെക്കുറിച്ച് വാചാലനാകുകയാണ് വിനീത് ശ്രീവനിവാസൻ. ആ രംഗത്തിന് ശേഷമാണ് പ്രണവ് നായക കഥാപാത്രത്തിലേക്ക് എത്തിയതെന്നും ആ കെട്ടിപ്പിടുത്തത്തിൽ നിന്ന് അരുൺ നീലകണ്ഠൻ എന്നയാൾ എമർജ് ചെയ്തതു പോലെ തനിക്ക് തോന്നിയെന്നും വിനീത് പറഞ്ഞു. ജിഞ്ചർ മീഡിയ എന്റർടയിൻമെന്റ്സിന് നൽകിയ അഭിമുഖത്തിലാണ് വിനീത് ഇങ്ങനെ പറഞ്ഞത്. ഷൂട്ട് തുടങ്ങിയ ദിവസങ്ങളിലാണ് ആ രംഗം എടുത്തതെന്നും അതുകൊണ്ടുണ്ടായ ഒരു ഗുണം അവിടെ വെച്ചാണ് അപ്പൂനെ ആ കഥാപാത്രമായി കിട്ടിയതെന്നും വിനീത് പറഞ്ഞു.
ആ കെട്ടിപ്പിടുത്തത്തിൽ ഒരു ഐസ് ബ്രേക്കിംഗ് നടന്നു. എന്താണ് നടന്നതെന്ന് അവർക്ക് മാത്രമേ അറിയാൻ പറ്റുകയുള്ളൂവെന്നും ആ കെട്ടിപ്പിടുത്തത്തിൽ നിന്നും അരുൺ നീലകണ്ഠൻ എന്നയാൾ എമർജ് ചെയ്തതു പോലെ തനിക്ക് തോന്നിയെന്നും വിനീത് പറഞ്ഞു. അതു കഴിഞ്ഞ് ഷൂട്ട് ചെയ്ത സീനിലൊക്കെ അപ്പു പെർഫോം ചെയ്തത് വേറൊരു എനർജിയിൽ ആയിരുന്നെന്നും വിനീത് വ്യക്തമാക്കി. അച്ഛനും മക്കളും തമ്മിലുള്ളത് വേറൊരു റിലേഷൻഷിപ്പ് ആണെന്നും സ്നേഹമുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ടെന്നും ഭയങ്കരമായി അടുക്കാൻ പറ്റുമോ എന്ന് ചോദിച്ചാൽ അതുമില്ലെന്നും അങ്ങനെ കുഴഞ്ഞുമറിഞ്ഞു കിടക്കുന്ന ഒരു റിലേഷനാണെന്നും പല ആളുകൾക്കും പല രീതിയിൽ അത് കണക്ട് ആയിട്ടുണ്ടെന്നും വിനീത് പറഞ്ഞു.
അച്ഛൻ ശ്രീനിവാസനെക്കുറിച്ചും വിനീത് മനസു തുറന്നു. തന്റെ ചെറുപ്പത്തിൽ അച്ഛൻ മദ്യപിച്ചിട്ടുണ്ടെങ്കിൽ കെട്ടിപ്പിടിക്കുമെന്നും മദ്യപിച്ചിട്ടില്ലെങ്കിൽ പാട്ട് കേട്ടിട്ട് പോകുമെന്നും വിനീത് പറഞ്ഞു. അതുകൊണ്ട് ചെറുപ്പത്തിൽ അച്ഛൻ ഒന്നു രണ്ടെണ്ണം കഴിക്കുന്നത് ഇഷ്ടമായിരുന്നെന്നും അപ്പോഴേ അച്ഛൻ സ്നേഹം എക്സ് പ്രസ് ചെയ്യുകയുള്ളൂവെന്നും എന്നാൽ അധികാമായാൽ ബോറാണെന്നും വിനീത് ഓർത്തു. എന്നാൽ ഇപ്പോഴാണെങ്കിൽ അത് ചിന്തിക്കാൻ പറ്റില്ലെന്നും വിനീത് വ്യക്തമാക്കി.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…