ഹൃദയം സിനിമയിലെ ദർശന പാട്ട് പുറത്തിറങ്ങിയതോടെ പാട്ടിനെക്കുറിച്ചും ഒപ്പം പ്രണവ് മോഹൻലാലിനെക്കുറിച്ചുമാണ് ചർച്ച. ദർശന പാട്ടിറങ്ങുന്നതിന് മുന്നോടിയായി ആർ ജെ മാത്തുക്കുട്ടിക്കൊപ്പം ലൈവിൽ എത്തിയപ്പോൾ ആണ് പ്രണവിനെക്കുറിച്ച് വിനീത് മനസു തുറന്നത്. ഹൃദയം സെറ്റിൽ വെച്ച് പ്രണവിനെ കണ്ട അനുഭവത്തെക്കുറിച്ച് ആർ ജെ മാത്തുക്കുട്ടിയും പങ്കുവെച്ചു. ഹൃദയം സിനിമയുടെ സെറ്റിൽ വന്നത് തനിക്ക് ഓർമയുണ്ടെന്നും മേക്കപ്പ് മാനെ പ്രണവ് ആ സമയത്ത് മേക്കപ്പ് ചെയ്തു കൊണ്ടിരിക്കുകയായിരുന്നെന്നും ലൈവിനിടെ ആർ ജെ മാത്തുക്കുട്ടി പറഞ്ഞു. അപ്പോൾ, ആ സംഭവത്തെക്കുറിച്ച് വിനീത് ശ്രീനിവാസൻ ഓർത്തെടുത്തു. ‘അപ്പുവിന്റെ മേക്കപ്പ് മാൻ ഉണ്ണി ഒരു സീനിൽ
അഭിനയിച്ചു. അപ്പോൾ ഉണ്ണിക്ക് മേക്കപ്പ് ചെയ്തത് അപ്പുവാണെന്നുംട വിനീത് ശ്രീനിവാസൻ പറഞ്ഞു. കഴിഞ്ഞദിവസം ടീസറിനു വേണ്ടിയുള്ള ഇന്റർവ്യൂ എടുത്തു കൊണ്ടിരുന്ന സമയത്ത് ഒരു ആർട്ടിസ്റ്റ് കയറി വന്നു. പെട്ടെന്ന് സൈഡിൽ നോക്കിയിട്ട് ഞെട്ടി. കാരണം, ഇന്റർവ്യൂ എടുക്കുന്ന സ്ഥലത്ത് തൊട്ടപ്പുറത്ത് നിലത്ത് അപ്പു വന്നിരിക്കുന്നുണ്ട്. അപ്പുവിനെ നമ്മൾ കുറേ ആയി കാണുന്നതു കൊണ്ട് നമുക്ക് അതൊരു പുതുമയല്ല. പക്ഷേ, ആൾക്കാര് പെട്ടെന്ന് കാണുമ്പോൾ അയ്യോ എന്ന് വിചാരിക്കും. – വിനീത് ശ്രീനിവാസൻ പ്രണവിനൊപ്പമുള്ള അനുഭവങ്ങൾ പങ്കുവെച്ചു.
‘അപ്പുവിനെപ്പറ്റി എന്തു പറഞ്ഞു തുടങ്ങിയാലും ആളുകൾ അപ്പോൾ തന്നെ പറയും തള്ളുകയാണെന്ന്. അതാണ് ഏറ്റവും സങ്കടമുള്ള കാര്യം. അതിന്റെ ഒരു പ്രധാന കാരണം അവർക്ക് അത്തരത്തിൽ വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്. ഇങ്ങനെയൊക്കെ ആയിരിക്കുമോ അതോ ഇവർ വെറുതെ തള്ളുന്നതാണോ ശരിക്കും ഇങ്ങനെയൊക്കെ ആകാൻ പറ്റുമോ എന്നെല്ലാം അവർക്ക് സംശയമാണ്.’ പ്രണവ് മോഹൻലാലിനെക്കുറിച്ച് പറഞ്ഞു തുടങ്ങിയപ്പോൾ വിനീത് ശ്രീനിവാസൻ പറഞ്ഞത് ഇങ്ങനെ. അതിനുള്ള കാരണവും വിനീത് പറഞ്ഞത് ഇങ്ങനെ, ‘അപ്പു എവിടെയും വരുന്നില്ല. ആരും തന്നെ കാണുന്നില്ല. എന്നാൽ, എവിടെവെച്ചും കാണാൻ കഴിയുന്ന ഒരാളാണ് അപ്പു. സെലിബ്രിറ്റിയെ പോലെ ജീവിക്കുന്ന ആളേയല്ല അവൻ. ചിലപ്പോൾ ഏതെങ്കിലും ഒരു ഗ്രാമത്തിൽ കോരിച്ചൊരിയുന്ന മഴയത്ത് ചായക്കടയിൽ കയറിയാൽ അവിടെ അപ്പു ഇരിക്കുന്നുണ്ടാകും. അങ്ങനെ ആർക്കും പിടിതരാത്ത ആളാണ്. പക്ഷേ, ആളുകൾക്ക് അപ്പുവിനെപ്പറ്റി അറിയാത്തതു കൊണ്ട് എന്തു പറഞ്ഞാലും തള്ളാണെന്ന് പറയും. അതുകൊണ്ട് ഞാൻ തള്ളുന്നില്ല’ – വിനീത് പറഞ്ഞു.
ജീവിച്ചു ശീലിച്ചയാളാണ് പ്രണവ് മോഹൻലാൽ എന്നും അതുകൊണ്ടു തന്നെയാണ് നമുക്ക് അവനോട് ഭയങ്കര കൗതുകവും ഇഷ്ടവും തോന്നുന്നതെന്നും ഹൃദയത്തിന്റെ സംവിധായകൻ വിനീത് ശ്രീനിവാസൻ. എന്തെങ്കിലും ഒരു ജാഡ കാണിക്കലോ ആളുകളുടെ മുന്നില് പ്രൊജക്ട് ചെയ്യാനുള്ള ആഗ്രഹങ്ങളൊന്നും പ്രണവിന് ഇല്ലെന്നും വിനീത് വ്യക്തമാക്കി. ‘ഒന്നുമല്ല, ലൈഫ് കുറേ എക്സ്പീരിയൻസ് ചെയ്ത്, കുറേ ട്രാവല് ചെയ്ത് കുറേ രാജ്യങ്ങളിലുള്ള ആളുകളുമായിട്ട് ഇന്ററാക്റ്റ് ചെയ്ത് എന്തെങ്കിലും ഒരു ജാഡ കാണിക്കലോ ആളുകളുടെ മുന്നില് പ്രൊജക്ട് ചെയ്യാനുള്ള ആഗ്രഹങ്ങളൊന്നും ഇല്ലാതെ ജീവിച്ചു ശീലിച്ചയാളാണ്. അതുകൊണ്ടാണ് അവൻ അങ്ങനെ. അതുകൊണ്ടു തന്നെയാണ് നമുക്ക് അവനോട് ഭയങ്കര കൗതുകവും ഇഷ്ടവും തോന്നുന്നത്.’
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…