താരപുത്രൻമാരാൽ സമ്പന്നമായ സിനിമയാണ് ഹൃദയം. മലയാളികളുടെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടുകളിൽ ഒന്നാണ് മോഹൻലാൽ – പ്രിയദർശൻ – ശ്രീനിവാസൻ സംഘം. ഇപ്പോഴിതാ അടുത്ത തലമുറയും ഒരുമിച്ചെത്തിയിരിക്കുകയാണ്. ശ്രീനിവാസന്റെ മകൻ വിനീത് ശ്രീനിവാസൻ, പ്രിയദർശന്റെ മകൾ കല്യാണി പ്രിയദർശൻ, മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ എന്നിവർ ഒന്നിച്ചെത്തുന്ന സിനിമയാണ് ഹൃദയം. സിനിമ പ്രഖ്യാപിച്ചപ്പോൾ മുതൽ തന്നെ സിനിമാപ്രേമികൾ ഈ സിനിമയുടെ ഓരോ പുതിയ വിശേങ്ങൾക്കുമായി കാത്തിരിക്കുകയാണ്. ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ ഹിറ്റായി കഴിഞ്ഞു. നാളെയാണ് ഹൃദയം തീയറ്ററുകളിൽ എത്തുന്നത്. ഇപ്പോഴിതാ പ്രണവിനെ ആദ്യമായി കണ്ട അനുഭവം പങ്ക് വെച്ചിരിക്കുകയാണ് വിനീത് ശ്രീനിവാസൻ.
പ്രണവിനെ ഞാന്‍ ആദ്യമായി കാണുന്നത് അമ്മയുടെ ഷോയില്‍ വെച്ചാണ്. അമ്മയുടെ ആദ്യ ഷോ ആയിരുന്നു അത്. കമല്‍ഹാസനായിരുന്നു ഗസ്റ്റ്. ഞാനിരിക്കുന്ന സീറ്റിന്റെ കുറച്ച് അപ്പുറത്തായി ദുല്‍ഖര്‍ ഇരിപ്പുണ്ട്. ദുല്‍ഖറിന്റെ മടിയിലാണ് പ്രണവ് ഇരിക്കുന്നത്. ദുല്‍ഖര്‍ അന്ന് കുട്ടിയാണ്. അതിലും കുട്ടിയാണ് പ്രണവ്. മാനം തെളിഞ്ഞേ നിന്നാല്‍ എന്ന പാട്ടിന്, തേന്മാവിന്‍കൊമ്പത്തിലെ ഡ്രസ് ഒക്കെ ഇട്ട് ലാലങ്കിള്‍ ഡാന്‍സ് കളിക്കുകയാണ്. അപ്പോള്‍ ഫാന്റയുടെ ഒരു ടിന്‍ ഒക്കെ കുടിച്ച് അപ്പു ലാലങ്കിളിന്റെ ഡാന്‍സ് കാണുകയായിരുന്നു. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് വിനീത് പ്രണവിനെ പറ്റി പറഞ്ഞത്.
ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം കൊച്ചിയിലെ ക്രൗൺ പ്ലാസയിൽ വെച്ച് നടന്നു. ലാലേട്ടനാണ് ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയത്. പതിനഞ്ചോളം ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ചടങ്ങിൽ പഴയ ഓർമകളെ വീണ്ടും ഉണർത്തി ചിത്രത്തിലെ ഗാനങ്ങളുടെ ഓഡിയോ കാസറ്റും പുറത്തിറങ്ങി. ലാലേട്ടന് പുറമേ ആന്റണി പെരുമ്പാവൂരും ചിത്രത്തിന്റെ സംവിധായകൻ വിനീത് ശ്രീനിവാസനും നായിക ദർശന രാജേന്ദ്രനും സംഗീത സംവിധായകൻ ഹിഷാം അബ്ദുൾ വഹാബും നിർമ്മാതാവ് വിശാഖ് സുബ്രഹ്മണ്യവുമടക്കമുള്ള നിരവധി പേർ ചടങ്ങിൽ സംബന്ധിച്ചു. ഷൂട്ടിങ്ങ് തിരക്കുകൾ ഉള്ളതിനാൽ കല്യാണി പ്രിയദർശന് പങ്കെടുക്കുവാൻ സാധിച്ചില്ല.
മെരിലാൻഡ് സിനിമാസ് നിർമിക്കുന്ന സിനിമയുടെ കഥയും സംവിധാനവും വിനീത് ശ്രീനിവാസൻ ആണ്. ഹെഷം അബ്ദുൾ വഹാബാണ് സംഗീതം നൽകിയിരിക്കുന്നത്. ദർശന രാജേന്ദ്രനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഹൃദയത്തിന്റെ ഓഡിയോ കാസറ്റിൽ ഓരോ ട്രാക്കും ഫീച്ചർ ചെയ്യുന്ന കൃത്യമായ ക്രമത്തിൽ ഗാനങ്ങൾ ആദ്യം സൈഡ് എ, പിന്നെ സൈഡ് ബി എന്നിങ്ങനെ രണ്ട് ഭാഗങ്ങളായിട്ടാണ് റിലീസ് ചെയ്‌തിരിക്കുന്നത്. ചിത്രത്തിന്റെ മനോഹരമായ ട്രെയ്‌ലറും ഇന്നലെ പുറത്തിറങ്ങിയിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…