വിനീത് ശ്രീനിവാസൻ, കുമ്പളങ്ങി നൈറ്റ്സ് ഫെയിം മാത്യു എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തണ്ണീർമത്തൻ ദിനങ്ങൾ നാളെ തീയറ്ററുകളിൽ എത്തുകയാണ്. നവാഗതനായ ഗിരീഷ് എ.ഡി. സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അധ്യാപകന്റെ വേഷത്തിലാണ് വിനീത് എത്തുന്നത്. ഈ ചിത്രത്തിലാണ് താൻ ആദ്യമായി ബുള്ളറ്റ് ഓടിക്കുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് വിനീത് ശ്രീനിവാസൻ. മനോരമക്ക് നൽകിയ അഭിമുഖത്തിലാണ് വിനീത് ശ്രീനിവാസൻ മനസ്സ് തുറന്നിരിക്കുന്നത്.
എനിക്ക് ബുള്ളറ്റ് ഓടിക്കാന്‍ അറിയില്ല. ആകെ ലൈസന്‍സ് എടുക്കാന്‍ വേണ്ടിയാണ് ടു വീലര്‍ ഓടിച്ചിട്ടുള്ളത്, പിന്നെ സിനിമക്കു വേണ്ടിയും. തണ്ണീര്‍മത്തനു വേണ്ടിയാണ് ആദ്യമായി ബുള്ളറ്റ് ഓടിക്കുന്നത്. ഇടക്ക് വീഴുകയും ചെയ്തു. വേദനയുണ്ടായിരുന്നു. ഞാന്‍ ആരോടും പറഞ്ഞില്ല. ചിരിച്ചോണ്ടിരുന്നു. മുത്തശ്ശിക്കഥയില്‍ ജൂഡ് ഒരു എസ്ഡി തന്ന് എന്നോട് ഓടിക്കാന്‍ പറഞ്ഞു. അപര്‍ണ ബാലമുരളിയുമൊത്തുള്ള ഒരു പാട്ടാണ്. ചിരിച്ചോണ്ടാണ് ഓടിക്കേണ്ടത്. പക്ഷേ, ഉള്ളില്‍ പേടിയായിരുന്നു. പിന്നെ ഒരു സിനിമാക്കാരനിലും അരവിന്ദന്റെ അതിഥികളിലും ടു വീലര്‍ ഓടിച്ചു. ഇപ്പോള്‍ ടുവിലര്‍ ഓടിക്കാന്‍ പഠിച്ചുവരികയാണ്.’
സംവിധായകനും ഡിനോയി പൗലോസും ചേർന്നാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്ന ചിത്രത്തിലൂടെ പ്രശസ്തനായ ജസ്റ്റിന്‍ വര്‍ഗീസ് ആണ് ഈ ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. ചിത്രത്തിലെ ജാതിക്കാ തോട്ടത്തിലെ എന്ന ഗാനം ഇതിനോടകം വമ്പന്‍ ഹിറ്റായി കഴിഞ്ഞു. ജോമോന്‍ ടി ജോണ്‍. ഷെബിന്‍ ബക്കര്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…