Categories: General

തിരച്ചില്‍ വിഫലം; സോഷ്യല്‍ മീഡിയയില്‍ താരമായിരുന്ന ‘ചോട്ടു’വിന്റെ ജഡം പൊട്ടക്കിണറ്റില്‍ നിന്ന് കണ്ടെത്തി

സോഷ്യല്‍ മീഡിയയില്‍ താരമായിരുന്ന ചോട്ടു എന്ന നായയെ പൊട്ടക്കിണറ്റില്‍ ചത്ത നിലയില്‍ കണ്ടെത്തി. അഞ്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ചോട്ടുവിനെ കാണാതായത്. വ്യാപകമായി തിരച്ചില്‍ നടത്തുന്നതിനിടെയാണ് ചോട്ടുവിന്റെ ജഡം കണ്ടെത്തിയത്.

കൊല്ലം വെളിനല്ലൂര്‍ സ്വദേശി ദിലീപ് കുമാറിന്റെ ജര്‍മ്മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പ്പെട്ടതാണ്ചോട്ടു എന്ന നായ. ഇന്ന് ഉച്ചയോടെയാണ് വീടിന് അരക്കിലോമീറ്റര്‍ അകലെയുള്ള പൊട്ടക്കിണറ്റില്‍ നിന്ന് ചോട്ടുവിന്റെ ജഡം കണ്ടെത്തിയത്. ചോട്ടുവിനെ കാണാതായെന്ന പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. നായയെ മോഷ്ടിച്ചതാകാമെന്ന സംശയത്തിലായിരുന്നു പൊലീസ്. ജഡം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്യും.

മലയാളത്തിലെ ഒട്ടുമിക്ക വാക്കുകളും തിരിച്ചറിഞ്ഞും വീട്ടിലെ ജോലികള്‍ ചെയ്തുമാണ് ചോട്ടു സോഷ്യല്‍ മീഡിയയില്‍ താരമായത്. കുടുംബത്തിലെ ഒരംഗത്തെ പോലെയാണ് ദിലീപ് കുമാര്‍ ചോട്ടുവിനെ കണ്ടിരുന്നത്. പുലര്‍ച്ചെ വീട്ടില്‍ പത്രമെത്തിയാല്‍ എടുത്ത് നല്‍കുന്നതു മുതല്‍ വളര്‍ത്തു മൃഗങ്ങളായ ആടിനും കോഴിക്കുമെല്ലാം സംരക്ഷകനായിരുന്നു ചോട്ടു. ദിലീപ് കുമാറും ചോട്ടുവും തമ്മിലുള്ള ബന്ധം നാട്ടിലുള്ളവര്‍ക്കു കൗതുകമായിരുന്നു. മലയാളത്തിലെ ഒട്ടുമിക്ക വാക്കുകളും മനപ്പാഠമാക്കിയ ചോട്ടു സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. മൂന്നരവര്‍ഷം മുമ്പ് 2000 രൂപയ്ക്കാണ് ദിലീപ് കുമാറിന്റെ മകന്‍ നായയെ സ്വന്തമാക്കിയത്. ചോട്ടുവിന്റെ പേരില്‍ ഒരു യൂടൂബ് ചാനലും ദിലീപ് കുമാര്‍ ആരംഭിച്ചിരുന്നു.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

2 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 months ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 months ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 months ago