Categories: MalayalamNews

“ഒടുവിലായ്‌ അകത്തേക്കെടുക്കും ശ്വാസക്കണികയിൽ നിന്റെ ഗന്ധമുണ്ടാകുവാൻ..!” ആഗ്രയിലെ സ്‌ത്രീയെ കുറിച്ചുള്ള കുറിപ്പ് വൈറൽ

മനുഷ്യമനസാക്ഷിയെ സങ്കടത്തിൽ നിറച്ച ഒരു കാഴ്ച്ചയാണ് കഴിഞ്ഞ ദിവസം ലോകം മുഴുവൻ കണ്ടത്. ആഗ്ര മെഡിക്കൽ കോളജിന്റെ മുറ്റത്തായിരുന്നു ഈ സംഭവം നടന്നത്. തന്റെ മടിയിൽക്കിടന്ന് ശ്വാസമില്ലാതെ പുളയുന്ന പ്രിയപ്പെട്ടവന്‌ സ്വന്തം ശ്വാസം പകർന്നുകൊടുക്കാൻ അവർ തീവ്രമായ ശ്രമം നടത്തി.പക്ഷേ ശ്രമം വിജയിച്ചില്ല. ജീവിതസഖിയുടെ മാറിൽക്കിടന്ന് നിസ്സഹായനായ ആ പൗരൻ,‌ വൈദ്യസഹായം ലഭിക്കാതെ യാത്രയായി.ഇത് എല്ലാവരിലും വളരെയേറെ വേദനയുണ്ടാക്കിയ ഒന്നായിരുന്നു.ഈ ചിത്രം പങ്കുവെച്ച് കൊണ്ട് പി എം എ ഗഫൂർ പങ്കുവെച്ച പോസ്റ്റ്‌ വൈറൽ ആകുകയാണ്.

ശ്വാസമേ! ആ ചിത്രം നിങ്ങളും കണ്ടില്ലേ. നോക്കിനിന്നപ്പോൾ കണ്ണും മുഖവും വാടിപ്പോവുന്ന പോലെത്തോന്നി. ആഗ്ര മെഡിക്കൽ കോളെജിന്റെ മുറ്റത്തായിരുന്നു അത്‌. കോവിഡ്‌ ബാധിച്ച്‌ പിടയുന്ന ഭർത്താവിനേയും കൊണ്ട്‌ ഓട്ടോറിക്ഷയിൽ ആശുപത്രിയിലേക്ക്‌ വന്നതായിരുന്നു. ഓക്സിജൻ ക്ഷാമം കാരണം അകത്തേക്ക്‌ കേറ്റിയില്ല. ഓട്ടോയിൽത്തന്നെ ഇരുന്നു. അവരുടെ മടിയിൽക്കിടന്ന് ശ്വാസമില്ലാതെ പുളയുന്ന പ്രിയപ്പെട്ടവന്‌ സ്വന്തം ശ്വാസം പകർന്നുകൊടുക്കാനുള്ള തീവ്രമായ ശ്രമം നടത്തി. ഇല്ല. ഒന്നും വിജയിച്ചില്ല. ജീവിതസഖിയുടെ മാറിൽക്കിടന്ന് നിസ്സഹായനായ ആ പൗരൻ,‌ വൈദ്യസഹായം ലഭിക്കാതെ മഹാമാരിയുടെ മരണക്കണക്കിലേക്ക്‌ യാത്രയായ്‌. ദു:ഖം കനം കെട്ടുന്നു. പ്രാണൻ പങ്കുവെച്ചുള്ള യാത്രയാക്കൽ!

തിരുനബിയുടെ അന്ത്യനിമിഷം. അരികെ പ്രിയപ്പെട്ടവൾ ആയിഷാ ബീവിയുണ്ട്‌. പല്ലൊന്ന് വൃത്തിയാക്കാനുള്ള മോഹം ബീവിയോട്‌ ആംഗ്യത്തിലൂടെ തിരുനബി പറഞ്ഞു. അന്ന്, സവിശേഷമായ ഒരു ചെടിക്കമ്പ്‌ കൊണ്ടാണ്‌ പല്ല് ശുദ്ധിയാക്കാറുള്ളത്‌. വേഗം അതെടുത്തു കൊണ്ടുവന്ന്, ഒന്നു ചവച്ച്‌ പരുവപ്പെടുത്തി തിരുനബിയുടെ പല്ല് ശുദ്ധിയാക്കിക്കൊടുത്തു. അധിക നിമിഷങ്ങൾ നീങ്ങിയില്ല, ആ സൂര്യനസ്തമിച്ചു. പ്രവാചകന്റെ പ്രാണസഖി പിൽക്കാലത്ത്‌ പറഞ്ഞിട്ടുണ്ട്‌: ‘അന്ന്, അവിടുത്തെ അന്ത്യനിമിഷത്തിൽ എന്റെ ഉമിനീർ എന്റെ റസൂലിന്റെ ഉമിനീരിൽ ചേർന്നില്ലേ. അതിനോളം പ്രിയപ്പെട്ട മറ്റൊരു നിമിഷമില്ല. എനിക്കത്‌ മറക്കാനാവില്ല.’

എങ്ങനെ മറക്കാനാണ്‌! ചില നിമിഷങ്ങളും ചില മുഖങ്ങളും ജീവനോളം വലുതാണ്‌. സൂര്യ കൃഷ്ണമൂർത്തി എഴുതുന്നുണ്ട്‌, മരിച്ചുപോയ ഭർത്താവിനെയോർത്തുള്ള വിരഹദു:ഖത്താൽ ഉരുകിപ്പോവുന്നൊരു സ്ത്രീയെ കണ്ട അനുഭവം. പ്രിയപ്പെട്ടവനെക്കുറിച്ച ഓർമയിൽ അവരുടെ ഓരോ വാക്കും കണ്ണീരുകൊണ്ട്‌ മുറിഞ്ഞുപോയി. കാലങ്ങൾ പോയിട്ടും തരിമ്പ്‌ പോലും ദ്രവിക്കാതെ നിൽക്കുന്ന ആ സ്നേഹാനുഭവം കണ്ടപ്പോൾ സൂര്യ അവർക്ക്‌ പറഞ്ഞുകൊടുത്തു: ‘പെങ്ങളേ വിഷമിക്കേണ്ട. നിങ്ങൾ വിധവയല്ല. ഇത്രയധികം നിങ്ങളുടെ മനസ്സിലിപ്പോഴും അദ്ദേഹം ജീവിക്കുന്നുവെങ്കിൽ നിങ്ങൾ വിധവയല്ല. നിങ്ങൾക്കറിയോ, ഭർത്താവ്‌ കൂടെയുണ്ടായിട്ടും എത്രയോ ഭാര്യമാരുടെ മനസ്സിൽ അവരുടെ ഭർത്താക്കന്മാരില്ല. കൂടെക്കഴിഞ്ഞിട്ടും മനസ്സിൽക്കേറാൻ കഴിയാതെ പോകുന്നവർ. അങ്ങനെയുള്ളവരാണ്‌ ശരിക്കും വിധവകൾ. നിങ്ങൾ സുമംഗലിയാണ്‌. ദീർഘസുമംഗലി!’ പ്രണയമെന്ന് പറഞ്ഞാൽ പ്രാണൻ പങ്കുവെക്കലാണ്‌. അങ്ങനെ പങ്കുവെച്ചവരെ വേർപ്പെടുത്താൻ മരണത്തിനാവില്ല. ആത്മാവിന്റെ ചില്ലയിൽ കൂടുവെച്ചൊരാൾക്ക്‌ പിന്നൊരിക്കലും അവിടുന്ന് പറന്നകലാനാവില്ലല്ലോ. യാത്രയാക്കാൻ നമുക്കും കഴിയില്ലല്ലോ. രണ്ടുപേർ ഒന്നാകുമ്പോൾ രണ്ടു ശ്വാസങ്ങളല്ലേ കൂടിച്ചേരുന്നത്‌‌. ഒരുമിക്കുന്ന നിമിഷം സന്തോഷമുള്ളതാണെങ്കിലും പിന്നീടുള്ളതെല്ലാം ജീവിതത്തിന്റെ നേരുള്ള നിമിഷങ്ങളാണ്‌. അതിൽ സങ്കടങ്ങളുണ്ട്‌. രോഗമുണ്ട്‌. പരാജയങ്ങളുണ്ട്‌. ഒടുവിൽ വാർദ്ധക്യവുമുണ്ട്‌‌. അപ്പൊഴൊക്കെയും ശ്വാസം മുട്ടാതെ രക്ഷിച്ചുനിർത്തണം. അതിനല്ലേ നമുക്കൊരു കൂട്ട്‌. അങ്ങോട്ടും ഇങ്ങോട്ടും ആലോചിക്കാവുന്ന കാര്യമിത്രേയുള്ളൂ, എണ്ണൂറ് കോടി മനുഷ്യമ്മാരിൽ നിന്ന് നമ്മുടെ ജീവിതത്തിലേക്ക്‌ വന്നൊരാളല്ലേ. അയാൾ സന്തോഷായിരിക്കട്ടെ. അയാൾ സന്തോഷായിരിക്കാൻ കാരണമാകുന്ന ചില ചെറിയ കാര്യങ്ങളില്ലേ. ആ ചെറിയകാര്യങ്ങളിൽ അയാൾ രസായിട്ട്‌ ജീവിക്കട്ടെ. അതിനുള്ള വഴികൾ തുറന്നുകൊടുക്കാം. അതാണയാൾക്ക്‌ നൽകാവുന്ന ഏറ്റവും മനോഹരമായ ശ്വാസം. പിശുക്കില്ലാതെ ആ ശ്വാസച്ചൂട്‌ തരുന്നയാൾ ഒടുക്കത്തെ ശ്വാസത്തിലും അരികിലുണ്ടാകണേ എന്ന് കൊതിക്കും. എന്തിനാന്നറിയോ, ‘ഒടുവിലായ്‌ അകത്തേക്കെടുക്കും ശ്വാസക്കണികയിൽ നിന്റെ ഗന്ധമുണ്ടാകുവാൻ..’

webadmin

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

1 day ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago