കുഞ്ചാക്കോ ബോബൻ നായകനായെത്തിയ അഞ്ചാം പാതിരാ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ ക്ലൈമാക്സ് ഷൂട്ട് നേരിട്ട് കണ്ട പ്രേക്ഷകൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. സംഗീത ആൽബത്തിന്റെ ഷൂട്ടിങ് ആണെന്നാണ് വിചാരിച്ചിരുന്നതെന്നും സിനിമ കണ്ടപ്പോഴാണ് പിന്നീട് സത്യം മനസ്സിലായതെന്നും അദ്ദേഹം തന്റെ കുറിപ്പിൽ പറയുന്നു.
റഫീഖ് അബ്ദുൾ കരീമിന്റെ കുറിപ്പ് വായിക്കാം:
ഒരു ഞായറാഴ്‌ചയായിരുന്നു, അപ്പുറത്തെ ബിൽഡിങിന്റെ താഴെ ഒരു ഷൂട്ട് നടയ്ക്കുന്നു. ഒരു പെൺകുട്ടി തലയിൽ സ്കാർഫ് ഇട്ട് ,ബാഗുമായി നടന്നു പോകുന്നു. പുറകെ നാലഞ്ച് പേർ ഒരു സ്റ്റഡി ക്യാമുമായി ഓടുന്നു. സ്കാർഫ് ഇട്ടത് കൊണ്ട്, പെൺകുട്ടിയെ ശരിക്കും മനസ്സിലായില്ല. മലബാർ ആൽബം വല്ലതുമായിരിക്കുമെന്ന് കരുതി, അത് അവഗണിച്ചു. ഏകദേശം ഒന്നര മണിക്കൂറിന് ശേഷം ബാൽക്കണിയിൽ വന്നപ്പോൾ ഇതേ അവസ്ഥ തന്നെ. സ്കാർഫ് ഇട്ട പെൺകുട്ടി നടക്കുന്നു, സ്റ്റഡി ക്യാമുമായി അവർ പുറകിൽ. ഒരു ആൽബത്തിനൊക്കെ ഇത്ര പെർഫെക്‌ഷനോ, എന്നെല്ലാം ചിന്തിച്ച് ഞാൻ വീണ്ടും റൂമിനുള്ളിലേക്ക്…..
അഞ്ചാം പാതിര ഫസ്റ്റ് ഡേ, സെക്കൻഡ് ഷോ കണ്ടിരുന്നപ്പോൾ, ക്ലൈമാക്സിൽ അതാ എന്റെ ഫ്ലാറ്റിനടുത്തെ ബിൽഡിങ് അന്ന് ഞാൻ കണ്ട ആ ആൽബം ഷൂട്ട്, സ്കാർഫ് ഇട്ട പെൺകുട്ടി, മുഖം മറയ്ക്കാൻ ശ്രമിച്ച് കൊണ്ട് ധൃതിയിൽ നടന്നു പോകുന്നു, ഇപ്പോൾ മുഖം വ്യക്തമായി, നിഖില വിമൽ….. സമീപകാലത്ത് മലയാള സിനിമ കണ്ട ഏറ്റവും മികച്ച ത്രില്ലറിന്റെ ടെയിൽ എൻഡ് സീനായിരുന്നു അന്ന് ഞാനവിടെ കണ്ടതെന്ന് മനസ്സിലായപ്പോൾ, ഒരു വിഷമം. അന്ന് ഒന്ന് ഇറങ്ങി അവിടെ വരെ അത് പോയി നോക്കാൻ മടി പിടിച്ചതിന് മനസ്സിൽ അഗാധമായ കുറ്റബോധം.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…