‘തേച്ചിട്ട് പോയ കാമുകിയുടെ ഭര്‍ത്താവ് മരിച്ച ശേഷം കാമുകിയുടെ വീട്ടിലേക്ക് കയറി റൊമാന്റിക് നമ്പറുകള്‍ ഇറക്കുന്ന മൈക്കിളപ്പൻ’ – വൈറലായി കുറിപ്പ്

തിയറ്ററുകളിൽ വിജയകരമായി പ്രദർശനം പൂർത്തിയാക്കിയതിന് ശേഷമാണ് അമൽ നീരദ് ചിത്രം ഭീഷ്മപർവം ഒ ടി ടിയിലേക്ക് എത്തിയത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ഏപ്രിൽ ഒന്നിനാണ് ഭീഷ്മപർവം സ്ട്രീമിംഗ് ആരംഭിച്ചത്. ചിത്രത്തിൽ മൈക്കിൾ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ഒ ടി ടിയിൽ റിലീസ് ചെയ്തതോടെ ചിത്രം കൂടുതൽ പേരിലേക്ക് എത്തി. ഇതോടെ സോഷ്യൽ മീഡിയയിൽ ഭീഷ്മപർവം സിനിമയിലെ ചില രംഗങ്ങളാണ് ചർച്ചയായിരിക്കുന്നത്. ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് മമ്മൂട്ടിയുടെ കഥാപാത്രമായ മൈക്കിൾ അപ്പനാണ്. ‘മൈക്കിളപ്പന്റെ കുസൃതി’കളെന്ന പേരിൽ വി കെ നവനീത് മേനോൻ സിനിഫൈൽ ഗ്രൂപ്പിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.

നവനീതിന്റെ കുറിപ്പ് ഇങ്ങനെ, ‘ഒരു പണിക്കും പോകാതെ പണ്ട് ചെയ്ത കൊലപാതകങ്ങളുടെ പേരും പറഞ്ഞ് വീട്ടിലുള്ളവരേയും പേടിപ്പിച്ച് ചുമ്മാ പുട്ടടിക്കുക. തേച്ചിട്ട് പോയ കാമുകിയുടെ ഭര്‍ത്താവ് മരിച്ച ശേഷം വീണ്ടും കാമുകിയുടെ വീട്ടിലേക്ക് കയറി റൊമാന്റിക് നമ്പറുകള്‍ ഇറക്കുക. വൈദികനായ പാവം അനിയന്‍ ഭക്ഷണം കഴിക്കാനായി ടേബിളിന്റെ മുന്നില്‍ കയ്യും കഴുകി ഇരിക്കാന്‍ വരുമ്പോള്‍ അയാളെ ഇന്‍സള്‍ട്ട് ചെയ്ത് വിടുക. സ്വയം പണിക്കോ പോകില്ല, എന്നാല്‍ ബിസിനസ് ചെയ്ത് കുടുംബം പോറ്റാനായി വെമ്പല്‍ കൊള്ളുന്ന പാവം ചേട്ടന്റെ മക്കളെ അതില്‍ നിന്നും നിരുത്സാഹപ്പെടുത്തി പിന്തിരിപ്പിക്കുക. ആള്‍പ്പാര്‍പ്പില്ലാത്ത സ്ഥലത്ത് ഒരു ഗോഡൗണ്‍ കൊടുത്ത് അവിടെ ബിസിനസ് ചെയ്താല്‍ പച്ച പിടിക്കും എന്ന് പറഞ്ഞ് ഇന്നത്തെ യുവജനതയെ പറ്റിക്കുക. ചില്ലറ സംശയങ്ങളുടെ പേരില്‍ അളിയനെ വേറെ ഒരാളെ കൊണ്ട് കൊല്ലിച്ച് പെങ്ങളെ വിധവ ആക്കുക. ചേട്ടന്റെ മകന്റെ ഭാര്യയെ വിധവ ആക്കുക, അമ്മച്ചീടെ കൂടെ ഇരുന്ന് ഫോട്ടോ എടുക്കാനായി അമ്മച്ചീടെ അടുത്തിരുന്ന അനിയനെ അവിടെ നിന്ന് എഴുന്നേല്‍പ്പിച്ച്, വീട്ടില്‍ നിന്ന് പടി അടച്ച് പിണ്ഡം വെച്ച ചേട്ടത്തിയെ അവിടെ ഇരുത്തി ഫോട്ടോ ചാമ്പാന്‍ പറയുക. ഇങ്ങനെ എന്തൊക്കെയോ കുസൃതികളാണ് പുള്ളിക്ക്,’ – കുറിപ്പില്‍ പറയുന്നു.

ചിത്രത്തിന്റെ പേരിൽ പറയുന്നതു പോലെ മഹാഭാരതത്തിലെ ഭീഷ്മരുടെ റഫറൻസാണ് മമ്മൂട്ടിയുടെ മൈക്കിൾ. അമൽ നീരദ് മമ്മൂട്ടിയെ നായകനാക്കി ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ബിഗ് ബി. ബിഗ് ബി പുറത്തിറങ്ങി 14 വർഷത്തിനു ശേഷമാണ് മമ്മൂട്ടിയെ നായകനാക്കിയുള്ള അടുത്ത ചിത്രം അമൽ നീരദ് ഒരുക്കിയത്. ബിഗ് ബിയേക്കാൾ വലിയ ഓളമാണ് ഭീഷ്മപർവം ഉണ്ടാക്കിയത്. റിലീസ് ചെയ്ത ആദ്യവാരത്തിൽ തന്നെ ഭീഷ്മപർവം 50 കോടി ക്ലബിൽ പ്രവേശിച്ചിരുന്നു. തിയറ്ററില്‍ നിന്നും, സാറ്റലൈറ്റ്, ഡിജിറ്റല്‍ റൈറ്റുകളില്‍ നിന്നും ആഗോളതലത്തിൽ 115 കോടി ഭീഷ്മുപർവം നേടിയിട്ടുണ്ട്.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

2 weeks ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

4 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 month ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 month ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 month ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago