ഇന്ത്യയിലുടനീളം തിളങ്ങി നിൽക്കുന്ന താരദമ്പതികൾ ആണ് വിരാട് കോലിയും അനുഷ്ക ശർമയും. ഒരാൾ ക്രിക്കറ്റ് മേഖലയിലാണ് തിളങ്ങി നിൽക്കുന്നത് എങ്കിൽ മറ്റൊരാൾ സിനിമാമേഖലയിൽ ആണ്. ഇവരുടെ വിവാഹം വളരെ ആഘോഷത്തോടെ ആയിരുന്നു ആരാധകർ സ്വീകരിച്ചത്. ട്വിറ്ററിൽ കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ആളുകൾ റീട്വീറ്റ് ചെയ്ത ചിത്രം കൂടിയായിരുന്നു ഇവർ ഇരുവരും നിൽക്കുന്ന ചിത്രങ്ങൾ.
കഴിഞ്ഞ മാസമായിരുന്നു അനുഷ്ക ഒരു പെൺകുഞ്ഞിന് ജൻമം നൽകിയത്. സോഷ്യൽ മീഡിയയെ ഇളക്കി മരിച്ച ഒരു വാർത്ത ആയിരുന്നു അത്. എങ്കിലും തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും അനാവശ്യമായ വാർത്തകളൊന്നും നൽകരുത് എന്നും താരദമ്പതികൾ അഭ്യർത്ഥിച്ചിരുന്നു. ഇത് മാനിച്ചു കൊണ്ട് തന്നെ മാധ്യമങ്ങൾ അധികം ഇവരുടെ വ്യക്തിപരമായ ജീവിതത്തിൽ ഇടപെടാൻ നിന്നില്ല. സമൂഹമാധ്യമങ്ങളിൽ വളരെ പക്വതയുള്ള പ്രതികരണങ്ങൾ മാത്രമായിരുന്നു വന്നത്. സമയമാകുമ്പോൾ കുഞ്ഞിൻറെ ചിത്രം തങ്ങൾ തന്നെ പുറത്തുവിടുമെന്ന് ആയിരുന്നു ഇവർ അറിയിച്ചത്.
ഇപ്പോൾ ആ സമയം എത്തിയിരിക്കുകയാണ്. ഇന്ത്യക്കാർ ഏറ്റവും കൂടുതൽ കാണാൻ ആഗ്രഹിച്ച ചിത്രം ഇപ്പോൾ ഇതാ ഇവർ പുറത്തുവിട്ടിരിക്കുന്നു. കുഞ്ഞിനൊപ്പം നിൽക്കുന്ന ചിത്രമാണ് അച്ഛനുമമ്മയും ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. എന്നാൽ ആരാധകർ അത്ര സന്തോഷത്തിൽ അല്ല. കാരണം ഈ ചിത്രത്തിൽ കുഞ്ഞിൻറെ മുഖം കാണിക്കുന്നില്ല. എങ്കിലും ചിത്രം മിനിറ്റുകൾക്കുള്ളിൽ ആണ് തരംഗമായി മാറിയത്. നിരവധി ആളുകളാണ് ചിത്രത്തിന് താഴെ അവരുടെ സന്തോഷം പങ്കുവെച്ചുകൊണ്ട് എത്തുന്നത്.
എന്നാണ് കുഞ്ഞിൻറെ മുഖം ഞങ്ങളെ കാണിക്കുന്നത് എന്നാണ് ആരാധകരും പ്രേക്ഷകരും ഒരു പോലെ ചോദിക്കുന്നത്. എന്തായാലും ഉടൻ തന്നെ അത് ഉണ്ടാകുമെന്നാണ് പ്രേക്ഷകർ പ്രത്യാശിക്കുന്നത്. ബോളിവുഡ് താരങ്ങളടക്കം നിരവധി ആളുകൾ കമൻറ് ചെയ്യുന്നുണ്ട് ചിത്രത്തിന് അടിയിൽ. വാമിക എന്നാണ് ഇവർ കുഞ്ഞിനു നൽകിയിരിക്കുന്ന പേര്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…