നിപ കാലത്തിന്റെയും അതിജീവനത്തിന്റെയും കഥ പറയുന്ന ആഷിക് അബു ചിത്രം ‘വൈറസ്’ തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തിലെ എല്ലാ താരങ്ങളും അവരുടെ വേഷങ്ങള്‍ മികവുറ്റതാക്കിയെന്നും ചെറിയ വേഷത്തില്‍ എത്തിയവര്‍ പോലും വിസ്മയിപ്പിച്ചു എന്നാണ് പ്രേക്ഷക പ്രതികരണം. എന്നാല്‍ ഇപ്പോള്‍ ചിത്രത്തെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. മുഖ്യമന്ത്രിയെ പരാമര്‍ശിക്കാതെ നിപയുടെ ചരിത്രം സിനിമയാക്കുന്നത് ചരിത്ര നിഷേധമാണെന്നാണ് ഹരീഷ് പറയുന്നത്. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ഹരീഷ് പേരടിയുടെ വിമര്‍ശനം.
‘ഏല്ലാ കഥാപാത്രങ്ങളും ഒര്‍ജിനലായിട്ടും ശരിക്കും ഒര്‍ജിനലായ ഒരാള്‍ മാത്രം കഥാപാത്രമാവുന്നില്ല. ഇത്രയും ദീര്‍ഘവീക്ഷണമുള്ള ഒരു മുഖ്യമന്ത്രിയെ പരാമര്‍ശിക്കാതെ നീപ്പയുടെ ചരിത്രം സിനിമയാക്കുന്നത് ചരിത്ര നിഷേധമാണ്. വരും തലമുറയോട് ചെയ്യുന്ന അനിതിയാണ്. പ്രത്യകിച്ചും സിനിമ എന്ന മാധ്യമം ഒരു പാട് തലമുറയോട് നേരിട്ട് സംസാരിക്കുന്ന ഒരു ചരിത്ര താളായി നില നില്‍ക്കുന്നതുകൊണ്ടും, ശൈലജ ടീച്ചറുടെ സേവനം മുഖവിലക്കെടുത്തു കൊണ്ടു തന്നെ പറയട്ടെ ഈ പിണറായിക്കാരനെ മറന്ന് കേരള ജനതക്ക് ഒരു നീപ്പകാലവും പ്രളയകാലവും ഓര്‍ക്കാനെ പറ്റില്ലാ. മഹാരാജാസിലെ SFI ക്കാരനായ നിങ്ങള്‍ക്കു പോലും ഇത് പറ്റിയിട്ടില്ലെങ്കില്‍ പിന്നെ ആര്‍ക്കാണ് ആഷിക്ക് ചരിത്രത്തിന്റെ മുന്നില്‍ തെളിഞ്ഞ് നില്‍ക്കാന്‍ പറ്റുക.’ ഹരീഷ് പേരടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…