നിപ്പാ വൈറസിനെ അതിജീവിച്ച കേരളക്കരയുടെ കഥയുമായിട്ടായിരുന്നു വൈറസ് പിറന്നത്. ജൂണ്‍ ഏഴിന് തിയറ്ററുകളിലേക്ക് എത്തിയ ചിത്രം കാണാന്‍ പ്രേക്ഷകരുടെ ബഹളമാണ്. പലയിടങ്ങളിലും റിലീസ് ദിവസം മുതല്‍ ഹൗസ്ഫുള് ഷോ ആണ്.
കഴിഞ്ഞ വര്‍ഷം കേരളം നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയായിരുന്നു നിപ്പാ വൈറസ്. കോഴിക്കോട് നിന്നും പടര്‍ന്ന വൈറസ് ഇരുപതോളം ആളുകളുടെ ജീവന് കവര്‍ന്നെടുത്ത വൈറസ് ഏറെ കാലം കേരളത്തിനെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി. നിപ്പ വന്ന് കൃത്യം ഒരു വര്‍ഷം പൂര്‍ത്തിയായതിന് പിന്നാലെ വീണ്ടും വൈസിന്റെ സാന്നിധ്യം കേരളത്തിലെത്തി. എന്നാല്‍ ഇതിനെയും കേരളക്കര അതിജീവിച്ചിരിക്കുകയാണ്. രണ്ടാമതും നിപ്പ എത്തിയെന്ന വാര്‍ത്തകള്‍ക്കിടെയാണ് വൈറസ് റിലീസ് ചെയ്യുന്നത്. റിയല്‍ മാസ് സ്റ്റോറിയായി ഒരുക്കിയിരിക്കുന്ന ചിത്രത്തിന് മുഹ്സിന് പരാരി, സുഹാസ്, ഷറഫു തുടങ്ങിയവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. രോഗികള്‍, ഡോക്ടര്‍മാര്‍, ഭരണ നേതൃത്വം, പൊതുജനം തുടങ്ങി എല്ലാവരും സിനിമയുടെ ഭാഗമായി.