പ്രേക്ഷകരെ വളരെ രസിപ്പിച്ച സിനിമ ആയിരുന്നു നാദിർഷ സംവിധാനം ചെയ്ത അമർ അക്ബർ അന്തോണി. വിഷ്ണു ഉണ്ണിക്കൃഷ്ണനും ബിബിൻ ജോർജും തിരക്കഥ ഒരുക്കിയ ചിത്രത്തിൽ പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത് എന്നിവർ ആയിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിന് രണ്ടാം ഭാഗം വരുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ കള്ളനും ഭഗവതിയും സിനിമയുടെ പ്രമോഷൻ അഭിമുഖത്തിലും അമർ അക്ബർ അന്തോണി കടന്നു വന്നു.
ഒരു ദിവസം ദൈവം മുമ്പിൽ പ്രത്യക്ഷപ്പെടുമ്പോൾ, ഒരു സിനിമയുടെ സെക്കൻഡ് പാർട്ട് എടുത്ത് ഹിറ്റാക്കാൻ അവസരം ലഭിച്ചാൽ ഏത് സിനിമയുടെ സെക്കൻഡ് പാർട് എടുക്കുമെന്ന് ആയിരുന്നു അവതാരകയുടെ ചോദ്യം. അപ്പോഴാണ് അമർ അക്ബർ അന്തോണിയുടെ സെക്കൻഡ് പാർട് വരുന്നുണ്ടെന്നും അത് ഹിറ്റാക്കി തരണമെന്ന് താൻ ദൈവത്തോട് പറയുമെന്നും വിഷ്ണു ഉണ്ണിക്കൃഷ്ണൻ പറഞ്ഞത്.
ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും നാദിര്‍ഷയും ഒന്നിച്ച അമര്‍ അക്ബര്‍ അന്തോണിയും കട്ടപ്പനയിലെ ഹൃത്വിക റോഷനും മികച്ച വിജയം സ്വന്തമാക്കിയ ചിത്രങ്ങളാണ്. ഈ വർഷം അവസാനത്തോടെ സിനിമ ആരംഭിക്കും. ബാദുഷാ സിനിമാസ് പെന്‍ ആന്റ് പേപ്പര്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ എന്‍.എം. ബാദുഷയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…