മിമിക്രി വേദിയിൽ ആരംഭം കുറിച്ച് ഇന്ന് തിരക്കഥാകൃത്ത് അഭിനേതാവ് എന്നീ നിലകളിൽ വരെ എത്തി നിൽക്കുന്ന വ്യക്തിയാണ് വിഷ്ണു ഉണ്ണികൃഷ്ണൻ. 2003ലെ എന്റെ വീട് അപ്പുവിന്റെയും എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരം പിന്നീട് 2015 ൽ പുറത്തിറങ്ങിയ അമർ അക്ബർ അന്തോണി എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായി മാറി. രാപ്പകൽ,അമൃതം,പളുങ്ക്,കഥ പറയുമ്പോൾ,മായാവി,അസുരവിത്ത്,ബാച്ച്ലർ പാർട്ടി,ഇയ്യോബിൻറെ പുസ്തകം,ശിക്കാരി ശംഭു,നീയും ഞാനും,ഒരു യമണ്ടൻ പ്രേമകഥ,ചിൽഡ്രൻസ് പാർക്ക്,മാർഗ്ഗം കളി തുടങ്ങിയവയാണ് വിഷ്ണു വേഷമിട്ട ചിത്രങ്ങൾ. ഈ വർഷം ഫെബ്രുവരിയിൽ വിഷ്ണു വിവാഹിതനായിരുന്നു. കോതമംഗലം സ്വദേശിനിയായ ഐശ്വര്യ ആണ് താരത്തിന്റെ വധു. ഇരുവർക്കും ഇപ്പോൾ ഒരു ആൺകുട്ടി പിറന്നിരിക്കുകയാണ്. വിഷ്ണു തന്നെ തന്റെ ഫേസ്ബുക്ക് പേജ് വഴിയാണ് വാർത്ത പുറത്ത് വിട്ടത്.
വിവാഹനിശ്ചയത്തിന് ശേഷം ഭാര്യയുമോത്തുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് താരം എത്തിയിരുന്നു. വിവാഹം കഴിഞ്ഞതിനു ശേഷമുള്ള ആദ്യത്തെ ഓണം ആണ് ഇന്നലെ എന്ന സന്തോഷം പങ്കുവെക്കുന്നതിനോടൊപ്പം ഞങ്ങൾ ഇനി രണ്ടല്ല മൂന്നു പേരാണ് എന്ന മധുരവും അദ്ദേഹം പങ്കുവച്ചു. ഐശ്വര്യയെ ചേർത്തുപിടിച്ചു കൊണ്ടുള്ള ഒരു ചിത്രവും താരം പങ്കുവച്ചിരുന്നു. നിരവധി വ്യക്തികൾ ആണ് ഇവർക്ക് ആശംസകളുമായി എത്തുന്നത്. നടിമാരായ പ്രയാഗ മാർട്ടിൻ,മിർണ മേനോൻ എന്നിവർ വിഷ്ണുവിനും ഐശ്വര്യയ്ക്കും ആശംസകൾ നേർന്ന് ആരാധകർക്കൊപ്പം നിരവധി താരങ്ങളും സഹപ്രവർത്തകരുമെല്ലാം എത്തിയിരിക്കുകയാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…