Categories: NewsTamil

ജ്വാല ഗുട്ടക്ക് ചുംബനമേകി വിഷ്‌ണു വിശാൽ; പ്രണയ അഭ്യൂഹങ്ങൾക്ക് വിരാമമേകി ചിത്രങ്ങൾ

രാക്ഷസൻ എന്ന ഒറ്റ സിനിമ മതി നടൻ വിഷ്‌ണു വിശാലിനെ മലയാളികൾക്ക് പരിചയപ്പെടുത്തുവാൻ. ഒരു ക്രിക്കറ്ററായി കരിയർ തുടങ്ങിയ വിഷ്‌ണു കാലിന് പറ്റിയ ഒരു പരിക്കിനെ തുടർന്ന് ആ പ്രൊഫഷൻ ഉപേക്ഷിക്കുകയായിരുന്നു. പരിക്ക് പറ്റി കിടന്ന ആ സമയത്താണ് അഭിനയിക്കുവാനുള്ള വിഷ്‌ണുവിന്റെ സ്വപ്‌നങ്ങൾ നെയ്‌തെടുത്തത്. വിഷ്‌ണു എന്ന പേര് സിനിമയിൽ വന്നതിന് ശേഷം സ്വീകരിച്ചതാണ്. വിശാൽ എന്ന തന്റെ ശരിയായ പേരും കൂടി കൂട്ടിച്ചേർത്താണ് വിഷ്‌ണു വിശാൽ എന്ന് അദ്ദേഹം ഇപ്പോൾ അറിയപ്പെടുന്നത്. നാല് വർഷത്തെ പ്രണയത്തിന് ശേഷം 2011 ഡിസംബർ രണ്ടിന് രജനി നടരാജിനെ വിവാഹം കഴിച്ചെങ്കിലും 2018 നവംബറിൽ ഇരുവരും വിവാഹ മോചിതരായി. ആര്യൻ എന്നൊരു മകൻ ഈ ബന്ധത്തിലുണ്ട്.

വിവാഹ മോചനത്തിന് ശേഷം പ്രശസ്ത ബാഡ്‌മിന്റൺ താരവും സോഷ്യൽ ആക്ടിവിസ്റ്റുമായ ജ്വാല ഗുട്ടയുമായി വിഷ്‌ണു പ്രണയത്തിലാണെന്ന് ഗോസിപ്പുകൾ പരന്നിരുന്നു. ഇപ്പോഴിതാ എല്ലാ അഭ്യൂഹങ്ങൾക്കും വിട നൽകി ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ പുതുവർഷത്തിൽ പങ്ക് വെച്ചിരിക്കുകയാണ് ജ്വാല ഗുട്ട. ജ്വാലക്ക് ചുംബനം നൽകുന്ന വിഷ്ണുവിന്റെ ചിത്രമാണ് ട്വിറ്ററിൽ പങ്ക് വെച്ചിരിക്കുന്നത്. ബാഡ്മിന്റൺ താരമായിരുന്ന ചേതൻ ആനന്ദുമായി 2005ൽ വിവാഹിതയായിരുന്ന ജ്വാല ഗുട്ട 2011ൽ നിയമപരമായി ആ ബന്ധത്തിൽ നിന്നും ഒഴിവായിയിരുന്നു. തുടർന്ന് ക്രിക്കറ്റ് തരാം മുഹമ്മദ് അസറുദീനുമായി ജ്വാല ഗുട്ടയെ ചേർത്ത് ഗോസിപ്പുകൾ പുറത്തിറങ്ങിയിരുന്നു. എന്തായാലും വിഷ്‌ണു വിശാൽ – ജ്വാല ഗുട്ട പ്രണയം ഉറപ്പിച്ചിരിക്കുകയാണ് ആരാധകർ.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago