Categories: Celebrities

‘വിസ്മയ, എനിക്കെഴുതിയ കത്ത് എന്റെ അടുത്തെത്തുന്നത് നിങ്ങളെ സ്‌നേഹിക്കുന്നവര്‍ക്ക് നിങ്ങളെ നഷ്ടമായപ്പോഴാണ്’- കാളിദാസ് ജയറാം

സോഷ്യല്‍ മീഡിയയിലാകെ വിസ്മയയുടെ മരണമാണ് ചര്‍ച്ച. വിസ്മയ തനിക്കെഴുതിയ കത്തിനെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടന്‍ കാളിദാസ്. വളരെ വേദനയോടെയാണ് താരം ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്.

‘പ്രിയപ്പെട്ട വിസ്മയ, നിങ്ങള്‍ എനിക്കെഴുതിയ കത്ത് എന്റെ അടുത്തെത്തുന്നത് നിങ്ങളെ സ്‌നേഹിക്കുന്നവര്‍ക്ക് നിങ്ങളെ നഷ്ടമായപ്പോഴാണ്. മാപ്പ്! ആരും കേള്‍ക്കാതെ പോയ ആ ശബ്ദത്തിന്! എരിഞ്ഞമര്‍ന്ന സ്വപ്നങ്ങള്‍ക്ക്!’

വിസ്മയയുടെ വിയോഗത്തിലും അതിനു കാരണമായ സംഭവങ്ങളിലും താന്‍ അതീവ ദുഃഖിതനാണെന്നും സോഷ്യല്‍ മീഡിയില്‍ പങ്കുവച്ച കുറിപ്പിലൂടെ കാളിദാസ് അറിയിച്ചു. സോഷ്യല്‍ മീഡിയില്‍ വെറുമൊരു ഹാഷ്ടാഗായി മാത്രം ഇത് ഒതുങ്ങാതെ നമ്മുടെ പെണ്‍കുട്ടികളെ കൈപിടിച്ച് ജീവിതത്തില്‍ മുന്നോട്ട് കൊണ്ടുവരണമെന്നും കാളിദാസ് പറഞ്ഞു.

വിസ്മയയുടെ കോളേജിലെ സുഹൃത്തായ അരുണിമയാണ് ഈ കത്തിനു പിന്നിലെ കാര്യങ്ങള്‍ സമൂഹമാധ്യമത്തിലൂടെ കഴിഞ്ഞ ദിവസം പങ്കുവച്ചെത്. കോളജില്‍ പ്രണയദിനത്തില്‍ നടത്തിയ പ്രണയലേഖന മത്സരത്തില്‍ പങ്കെടുത്തതും കാളിദാസിനായി വിസ്മയ കത്ത് എഴുതിയ കാര്യങ്ങളുമാണ് അരുണിമ പറയുന്നത്. അന്ന് ആ കത്ത് അരുണിമ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചെങ്കിലും ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.

വീണ്ടും തന്റെ പ്രിയകൂട്ടുകാരിയുടെ ഓര്‍മയ്ക്കായി ആ പ്രണയ ലേഖനം അരുണിമ സോഷ്യല്‍ മീഡിയില്‍ പങ്കുവെക്കുകയായിരുന്നു. അത് കാളിദാസ് ജയറാമിന്റെ ശ്രദ്ധയില്‍ പെടുകയും ചെയ്തു. എന്നാല്‍ ആ കത്ത് കാളിദാസ് സ്വീകരിച്ചപ്പോള്‍ ആ വിവരം കേള്‍ക്കാനായി വിസ്മയ മാത്രം ഈ ലോകത്തോട് വിട പറഞ്ഞിരുന്നു.

വിസ്മയയുടെ സുഹൃത്ത് അരുണിമയുടെ കുറിപ്പ്: രണ്ട് വര്‍ഷം മുന്നേയുള്ള വാലന്റൈന്‍സ് ഡേ കോളജില്‍ പ്രണയലേഖന മത്സരം നടക്കുന്നു , അന്നവളും എഴുതി ഒരു പ്രണയലേഖനം ,ഒരു തമാശയ്ക്ക്…..,അവളുടെ പ്രിയപ്പെട്ട താരം കാളിദാസ് ജയറാമിന്, എന്നിട്ട് എന്നോട് പറഞ്ഞു അരുണിമ നീയിത് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്…എന്നിട്ട് എല്ലാരോടും ഷെയര്‍ ചെയ്യാന്‍ പറയ്,അങ്ങനെ എല്ലാരും ഷെയര്‍ ചെയുന്നു…. പോസ്റ്റ് വൈറല്‍ ആവുന്നു….., കാളി ഇത് കാണുന്നു…. എന്നെ കോള്‍ ചെയുന്നു….., ഞങ്ങള്‍ സെല്‍ഫി എടുക്കുന്നു…. അവളുടെ ഓരോ വട്ട് ആഗ്രഹങ്ങള്‍, അന്ന് ഞാനാ ലവ് ലൈറ്റര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ആരും ഷെയര്‍ ചെയ്തില്ല. കുറെ നേരം ആയിട്ടും ആരും ഷെയര്‍ ചെയ്യുന്നില്ലന്ന് മനസിലായപ്പോള്‍…. അവള്‍ കുറെ ചിരിച്ചു.

ഇന്നിപ്പോള്‍ നവമാധ്യമങ്ങള്‍ മുഴുവന്‍ അവളെ പറ്റി എഴുതുന്നു…അവളുടെ നുണക്കുഴി ചിരി പോസ്റ്റ് ചെയ്യുവാ…. അവള്‍ ആഗ്രഹിച്ച പോലെ വൈറല്‍ ആയി. കഴിഞ്ഞ 6 വര്‍ഷം കൂടെ പഠിക്കുന്നവളാ അവളെ ഞങ്ങള്‍ക്ക് അറിയാം. അവള്‍ ആത്മഹത്യ ചെയ്യില്ല. ഇനിയിപ്പോ ചെയ്തിട്ടുണ്ടേല്‍ തന്നെ അത്രമാത്രം നരകയാതന അനുഭവിച്ചിട്ടുണ്ടാവും. ഇതിനു പിന്നില്‍ ഉള്ളവരെല്ലാം നിയമത്തിനു മുന്നില്‍ വരണം ശിക്ഷിക്കപെടണം.’

കാളിദാസന്റെ വാക്കുകള്‍: ‘ഇത്രയും സാക്ഷരതയും ലോകത്തിലെ എല്ലാ മൂലയിലുമുള്ള വിവരങ്ങളും അറിയാന്‍ സാധിക്കുന്ന ഈ കാലഘട്ടത്തിലും ഇത്തരത്തിലുള്ള വിഷയത്തില്‍ ഒരു ജീവന്‍ നഷ്ടപ്പെടുകയെന്നത് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കാത്തതാണ്. സ്ത്രീധനത്തിന്റെ അപകടത്തെക്കുറിച്ചും അതു ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ചും നമ്മുടെ ആളുകള്‍ ഇപ്പോഴും ശ്രദ്ധിക്കുന്നില്ല എന്നത് ഖേദകരമാണ്. സമാനമായ ദുരന്തങ്ങളുടെ പട്ടികയില്‍ ഇനിയും എത്ര പേരുകള്‍ ചേര്‍ക്കേണ്ടിവരുമെന്നതിനെക്കുറിച്ച് ആശങ്ക നിലനില്‍ക്കുന്നു. വിഷലിപ്തമായ ഒരു സ്ഥലത്ത് നിന്ന് പുറത്തുകടക്കുന്നത് ഒരിക്കലും സ്വാഗതാര്‍ഹമല്ലാത്തത് എന്തുകൊണ്ടാണ്, അതിലൂടെ കടന്നുപോകുന്നവരുടെ മേല്‍ സാമൂഹ്യ കളങ്കം എല്ലായ്‌പ്പോഴും അടിച്ചേല്‍പ്പിക്കുന്നത് എന്തുകൊണ്ടാണ്? ‘

‘ആചാരമായി സ്ത്രീധനം ആവശ്യപ്പെടുകയോ പ്രോത്സാഹിപ്പിക്കുകയോ അതില്‍ നിശബ്ദത പാലിക്കുകയോ ചെയ്യുന്നത് എത്രമാത്രം അനീതിപരവും ഭയാനകവുമാണെന്ന് അംഗീകരിക്കാന്‍ പരിണാമം പ്രാപിച്ച ഒരു സമൂഹമെന്ന നിലയില്‍ നമുക്ക് എന്തുകൊണ്ട് സാധിക്കുന്നില്ല. നിലവിലുള്ള നിയമങ്ങളില്‍ കര്‍ശനമായ ഭേദഗതികള്‍ വരുത്തുമെന്നും ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും ശാക്തീകരിക്കുന്നതിനും ആവശ്യമായ നടപടികള്‍ ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. സോഷ്യല്‍ മീഡിയില്‍ വെറുമൊരു ഹാഷ്ടാഗായി മാത്രം ഇത് ഒതുങ്ങാതെ നമുക്ക് നമ്മുടെ പെണ്‍കുട്ടികളെ മുന്നോട്ട് കൊണ്ടുവരണമെന്നും കാളിദാസ് ഫേസ്ബുക്കില്‍ കുറിച്ചു.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 week ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago