മോഹൻലാലിന്റെ ആക്ഷൻ രംഗങ്ങൾ എന്നും മലയാളികൾക്ക് പ്രിയമാണ്. താരത്തിന്റെ മെയ് വഴക്കവും ചടുലതയും എടുത്തുപറയേണ്ട ഒന്നാണ്. മോഹൻലാലിന്റെ മകനായ പ്രണവ് മോഹൻലാൽ ആക്ഷൻ രംഗങ്ങൾ ഒക്കെ അനായാസം തന്നെ ചെയ്തെടുക്കും. മകളായ വിസ്മയക്കും ഇത്തരം ഇഷ്ടങ്ങളുണ്ട്. വിസ്മയ തായ് ആയോധനകല പരിശീലിക്കുന്നതിന്റെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോള്‍ വൈറലാകുന്നത്. വിസ്മയ തന്നെയാണ് ഈ വീഡിയോ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ആരാധകരുമായി പങ്കുവച്ചത്.
ഇതിനുമുൻപും ആയോധനകലകൾ പരിശീലിക്കുന്നതിന്റെ വീഡിയോകൾ വിസ്മയ പങ്കുവെച്ചിട്ടുണ്ട്. ആക്ഷൻ രംഗങ്ങൾ ചെയ്യുമ്പോഴുള്ള മോഹൻലാലിന്റെ ശരീരഭാഷ ഓർമ്മിപ്പിക്കുന്നുണ്ട് വിസ്മയയുടെ പ്രകടനങ്ങൾ. ഒരു അഭിമുഖത്തിൽ മോഹൻലാലിന്റെ മകളായ വിസ്മയ എന്ന മായ അഭിനയത്തിലേക്ക് കടന്നു വരുമോ എന്നതായിരുന്നു ചോദ്യം. എന്നാൽ അങ്ങനെ ഒരു ആഗ്രഹം മകൾ ഇതുവരെ തന്നോട് പറഞ്ഞിട്ടില്ല എന്നും പക്ഷേ അവൾ നാടകങ്ങൾ ഒക്കെ ചെയ്യുന്ന ആളാണെന്നും മോഹൻലാൽ പറയുന്നു.
മോഹൻലാലിന്റെ മകൾ വിസ്മയ ആയോധന കല പഠിക്കുന്ന ഒരു വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായിരുന്നു. ഈയടുത്ത നാളുകളിൽ വിസ്മയ പങ്കുവെച്ച ഒരു ബുക്ക് പുറത്ത് എത്തിയതോടെയാണ് താര പുത്രിയുടെ ഉള്ളിലെ കലാകാരിയെ ലോകം തിരിച്ചറിഞ്ഞത്. സ്വന്തമായി എഴുതിയ കവിതകളും വരച്ച ചിത്രങ്ങളും ചേർത്ത് ഗ്രൈൻസ് ഓഫ് സ്റ്റാർ ഡസ്റ്റ് എന്ന പേരിലാണ് വിസ്മയ ഒരു ബുക്ക് പ്രസിദ്ധീകരിച്ചത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…