പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രം ‘ഹൃദയം’ തിയറ്ററുകളിൽ മികച്ച പ്രേക്ഷകപ്രതികരണം നേടി മുന്നേറുകയാണ്. സഹോദരന്റെ സിനിമ ഒടുവിൽ കണ്ടിരിക്കുകയാണ് സഹോദരി വിസ്മയ മോഹൻലാലും. ഹൃദയം കണ്ടതിന്റെ സന്തോഷം ഇൻസ്റ്റഗ്രാമിൽ വിസ്മയ എന്ന മായ പങ്കുവെക്കുകയും ചെയ്തു. ഹൃദയം കണ്ടെന്നും പറയാൻ വാക്കുകളില്ലെന്നും വിസ്മയ കുറിച്ചു. ഹൃദയത്തിന്റെ പോസ്റ്റർ പങ്കുവെച്ച് അതിലാണ് ചിത്രം കണ്ടതിനെക്കുറിച്ചുള്ള കുറിപ്പ് രേഖപ്പെടുത്തിയത്.
‘ഒടുവിൽ ഞാനിത് കണ്ടു, എനിക്ക് വാക്കുകളില്ല. എന്തൊരു യാത്ര. വളരെ വളരെ മനോഹരം. ഇതിനെക്കുറിച്ചുള്ള എല്ലാത്തിനെയും എനിക്ക് ഇഷ്ടപ്പെട്ടു. ഇത് നിർമിക്കുന്നതിനായി എല്ലാവരും ഹൃദയം നൽകി, അത് ഇത് കാണിക്കുന്നു. ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരെക്കുറിച്ചും അഭിമാനം’ – ഹൃദയം കണ്ടതിനു ശേഷം തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ വിസ്മയ മോഹൻലാൽ കുറിച്ചു.
‘ഹൃദയം’ സിനിമ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. വിനീത് ശ്രീനിവാസന്റെ സംവിധാനവും പ്രണവ് മോഹൻലാലിന്റെ അഭിനയവും പ്രേക്ഷകർ അത്രത്തോളം നെഞ്ചേറ്റിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രണവ് മോഹൻലാലിന് ഒപ്പം കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…