Categories: MalayalamNews

ബറോസിലൂടെ അച്ഛന്റെ സഹസംവിധായകയായി ലാലേട്ടന്റെ മകൾ വിസ്മയ സിനിമ രംഗത്തേക്ക്

താരപുത്രർ സിനിമ രംഗത്തേക്ക് കടന്ന് വരുന്നത് അത്ര പുതിയ കാര്യമൊന്നുമല്ല. മലയാളത്തിൽ നിരവധി താരപുത്രർ പല മേഖലകളിലായി അവരുടെ കഴിവ് തെളിയിച്ചിട്ടുണ്ട്. അതിലൊരാളാണ് ലാലേട്ടന്റെ മകൻ പ്രണവ്. ബാലതാരമായി എത്തി പിന്നീട് സഹസംവിധായകനായും പ്രവർത്തിച്ചിട്ടുള്ള പ്രണവ് രണ്ടു പടത്തിൽ നായകനായി അഭിനയിച്ചു കഴിഞ്ഞു. ഇപ്പോൾ മൂന്നാമത്തെ ചിത്രമായ വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഹൃദയത്തിന്റെ വർക്കുകൾ കൊറോണ കാരണം മുടങ്ങിയിരിക്കുകയാണ്. പ്രണവിനെ പോലെ തന്നെ ലാലേട്ടന്റെ മകളായ വിസ്മയയും സിനിമ ലോകത്തേക്ക് കടന്നു വരികയാണ്.

മോഹൻലാൽ ആദ്യമായി സംവിധാനം നിർവഹിക്കുന്ന ബറോസിൽ അച്ഛന്റെ അസിസ്റ്റന്റ് ആയിട്ടാണ് വിസ്‌മയ സിനിമ രംഗത്തേക്ക് കടന്നു വരുന്നത് എന്നാണറിയുവാൻ കഴിയുന്നത്. കീർത്തി സുരേഷിന്റെ സഹോദരി രേവതിയും ചിത്രത്തിൽ സഹസംവിധായകയാണ്. രേവതി മരക്കാർ അറബിക്കടലിന്റെ സിംഹത്തിൽ സഹസംവിധായകയായിരുന്നു.

ലോകനിലവാരത്തിലുള്ള ഒരു ത്രീഡി ചിത്രമായിട്ടാണ് ബറോസ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത് നവോദയ ജിജോ ആണ്. ചിത്രം പറയുന്നത് ലോകത്തിന്റെ നാനാഭാഗത്തുനിന്നുമെത്തിച്ച വാസ്കോ ഡ ഗാമയുടെ രത്നങ്ങളുടെയും സുവർണ നിധികളുടെയും കാവൽക്കാരനായ ബറോസിന്റെ കഥയാണ്. ബറോസിന് ക്യാമറ ചലിപ്പിക്കുന്നത് കെ.യു. മോഹനൻ ആണ്. ചിത്രത്തിന്റെ സംഗീതം നിർവഹണം ലോകപ്രശസ്ത സംഗീതഞ്ജനായ പതിമൂന്നുകാരൻ ലിഡിയന്‍ നാദസ്വരമാണ്. എന്നാൽ കൊറോണ ഭീതി പടരുന്ന ഈ സാഹചര്യത്തിൽ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ തുടങ്ങാനാണ് മോഹൻലാൽ പ്രതീക്ഷിക്കുന്നത്. അതിനു മുൻപ് രണ്ടു മലയാള ചിത്രങ്ങളിൽ അഭിനയിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

2 months ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

2 months ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

10 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago