സൂപ്പർസ്റ്റാർ രജനീകാന്ത് നായകനായ പേട്ടയോട് ഒപ്പമാണ് റിലീസിനെത്തുന്നത് എങ്കിലും തമിഴ്നാട്ടിൽ പൊങ്കൽ വിന്നറായി മാറിയ ചിത്രമാണ് തല അജിത്ത് നായകനായ വിശ്വാസം. ശിവയോടൊപ്പം അജിത് ഒന്നിച്ച വിവേകത്തിന്റെ പരാജയത്തിന് ശേഷമാണ് അജിത്തിന്റെ ബോക്സ് ഓഫീസിലെ ഈ മിന്നുന്ന പ്രകടനം. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത് എങ്കിലും ബോക്സോഫീസിൽ ചിത്രം തീവ്ര കളക്ഷൻ തന്നെയാണ് നേടിയത്.ഇപ്പോൾ ചിത്രത്തിനെ തേടി മറ്റൊരു റെക്കോർഡ് കൂടി എത്തിയിരിക്കുകയാണ് .
തമിഴ്നാട്ടിൽ ഒരു സിനിമ ടെലിവിഷൻ പ്രീമിയറിൽ നേടുന്ന ഏറ്റവും കൂടിയ ടി പി ആർ റേറ്റിങ് സ്വന്തമാക്കിയിരിക്കുകയാണ് വിശ്വാസം.മേയ് ഒന്നിന് അജിത്തിന്റെ പിറന്നാൾ ദിനത്തിൽ ആയിരുന്നു ചിത്രം പ്രീമിയർ ചെയ്തത്.ബാര്‍ക്ക് റേറ്റിംഗ് പ്രകാരം 1,81,43,000 ഇംപ്രഷന്‍സ് ആണ് വിശ്വാസം സ്വന്തമാക്കിയത്. അവധിദിവസം ആയതും ചിത്രത്തിന് ഇത്തരത്തിലുള്ള ഒരു റേറ്റിങ് കിട്ടുവാൻ കാരണമായി .വിജയ് ആന്റണി നായകനായ പിച്ചൈക്കാരന്‍ എന്ന സിനിമയുടെ 1,76,96,000 എന്ന റെക്കോർഡ് ആണ് വിശ്വാസം തകർത്തത്. വിജയ് നായകനായ സർക്കാറിനു പോലും ഇതിന് പിന്നിലാണ് ടെലിവിഷൻ പ്രീമിയർ റേറ്റിംഗ് ഉള്ളത്.ഈ അടുത്ത കാലത്താണ് കുടുംബ പ്രേക്ഷകരുടെ പ്രിയതാരമായി തല മാറിയത്. കുറച്ചു നാളുകൾക്ക് ശേഷം തമിഴ് സിനിമയ്ക്ക് ലഭിക്കുന്ന ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനർ ആണ് വിശ്വാസം. കുടുംബ പ്രേക്ഷകരെ രസിപ്പിക്കുവാൻ ഉള്ള എല്ലാ ചേരുവുകളും ചേർത്ത് ഒരുക്കിയ ചിത്രമായിരുന്നു വിശ്വാസം. നൂറ്റി മുപ്പത് കോടിക്ക് മുകളിൽ കളക്ഷൻ തമിഴ്നാട്ടിൽനിന്നും മാത്രം സ്വന്തമാക്കാൻ വിശ്വാസത്തിന് സാധിച്ചു എന്നതും ചിത്രത്തിന് നേട്ടമാണ്
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…