അന്ധവിശ്വാസം തലയിൽ ചുമന്നു നടക്കുന്നവരെ ചൊറിഞ്ഞുവിടുന്ന വിവാഹ ആവാഹനം; വിവാഹിതരാകാൻ ആഗ്രഹിക്കാത്ത കമിതാക്കൾ – വ്യത്യസ്തം ഈ ചിത്രം

യുവതാരം നിരഞ്ജ് മണിയന്‍പിള്ള നായകനായി എത്തിയ ചിത്രം വിവാഹ ആവാഹനം അവതരണം കൊണ്ടും ആശയം കൊണ്ടും പ്രേക്ഷകശ്രദ്ധ നേടുകയാണ്. സാജന്‍ ആലുംമൂട്ടില്‍ ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. പുതുമുഖം നിതാരയാണ് ചിത്രത്തിൽ നായിക. അജു വര്‍ഗീസ്, സുധി കോപ്പ, സാബുമോന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, ബാലാജി ശര്‍മ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

രണ്ട് രാഷ്ട്രീയ പാർട്ടികളിൽ വിശ്വസിക്കുന്ന രണ്ട് കുടുംബങ്ങളിലെ രണ്ട് ആത്മാക്കളുടെ പ്രണയം ആണ് ചിത്രം ചർച്ച ചെയ്യുന്നത്. സാധാരണ കമിതാക്കൾ വിവാഹിതരാകാൻ ആഗ്രഹിക്കുമ്പോൾ ഇവിടെ കമിതാക്കൾ അവരുടെ വിവാഹം മുടക്കാനാണ് ശ്രമിക്കുന്നത്. അതിന്റെ കാരണമാണ് സിനിമ പറയുന്നത്. സംവിധായകനും സംഗീത സേനനും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥയും സംഭാഷണങ്ങളും ഒരുക്കിയത്. നിതാരയാണ് ചിത്രത്തിന്റെ കഥ, തിരക്കഥ എഴുതിയത്.

ഛായാഗ്രഹണം വിഷ്ണു പ്രഭാകര്‍. ചാന്ദ് സ്റ്റുഡിയോ, കാര്‍മിക് സ്റ്റുഡിയോസ് എന്നിവയുടെ ബാനറുകളില്‍ മിഥുന്‍ ആര്‍ ചന്ദ്, സാജന്‍ ആലുംമൂട്ടില്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ഒരു അസാധാരണ വിവാഹം കൂടാൻ റെഡിയായിക്കോളൂ എന്ന് പറഞ്ഞാണ് വിവാഹ ആവാഹനം ട്രയിലർ എത്തിയത്. ആക്ഷേപഹാസ്യ ചിത്രമായി എത്തുന്ന വിവാഹ ആവാഹനം നിലവിലെ സാമൂഹിക സാഹചര്യത്തെയും രാഷ്ട്രീയ പാർട്ടികളെയും പരിഹസിക്കുന്നുണ്ട്. ചിത്രത്തിൽ അരുൺ എന്ന കഥാപാത്രമായിട്ടാണ് നിരഞ്ജ് എത്തുന്നത്. രണ്ടു പേരുടെ വിവാഹത്തിലേക്ക് സമൂഹത്തിലെ പല മിഥ്യാധാരണകളും കടന്നുവരുന്നത് സിനിമയിൽ കാണാം.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

2 weeks ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

3 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 month ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 month ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 month ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago