നിരഞ്ജ് മണിയൻപിള്ള നായകനാകുന്ന പുതിയ ചിത്രം ‘വിവാഹ ആവാഹനം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. സാജൻ ആലുംമൂട്ടിൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മലാളത്തിന്റെ പ്രിയപ്പെട്ട താരങ്ങൾ അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴിയാണ് റിലീസ് ചെയ്തത്. ആസിഫ് അലി, ഉണ്ണി മുകുന്ദൻ, പ്രയാഗ മാർട്ടിൻ, നൈല ഉഷ, ജോണി ആന്റണി, ദിലീഷ് പോത്തൻ, മിഥുൻ രമേഷ്, സംവിധായകരായ അരുൺ ഗോപി, ജൂഡ് ആന്റണി ജോസഫ്, ടിനു പാപ്പച്ചൻ എന്നിവർ ചേർന്നാണ് ‘വിവാഹ ആവാഹനം’ ഫസ്റ്റ്ലുക്ക് പോസ്‌റ്റർ റിലീസ് ചെയ്തത്.
മിഥുൻ ആർ ചന്ദ്, സാജൻ ആലുംമൂട്ടിൽ എന്നിവർ ചേർന്ന് ചാന്ദ് സ്‌റ്റുഡിയോ, കാർമിക് സ്‌റ്റുഡിയോസ് എന്നിവയുടെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്. സോണി സിവി, പ്രമോദ് ഗോപകുമാർ എന്നിവരാണ് ‘വിവാഹ ആവാഹനം’ സഹനിർമാതാക്കൾ. യഥാർഥ സംഭവങ്ങളെ ഉൾക്കൊള്ളിച്ച് ഒരുക്കുന്ന ചിത്രത്തിൽ പുതുമുഖതാരം നിതാരയാണ് നായികയാകുന്നത്. ഒരു സാമൂഹിക ആക്ഷേപഹാസ്യ ചിത്രമായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അജു വർഗീസ്, പ്രശാന്ത് അലക്‌സാണ്ടർ, സുധി കോപ്പ, സാബുമോൻ, സന്തോഷ് കീഴാറ്റൂർ, രാജീവ് പിള്ള, ബാലാജി ശർമ, ഷിൻസ് ഷാൻ, ഫ്രാങ്കോ, സ്‌മൃതി, നന്ദിനി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.
‘ഒരു മുറൈ വന്ത് പാർത്തായ’ എന്ന ചിത്രത്തിനുശേഷം സാജൻ ആലുംമൂട്ടിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. സംവിധായകനും സംഗീത് സേനനും ചേർന്നാണ് സംഭാഷണങ്ങൾ ഒരുക്കുന്നത്. വിഷ്‌ണു പ്രഭാകറാണ് ഛായാഗ്രഹണം. ചിത്രം ജൂൺ മാസത്തിൽ പ്രദർശനത്തിന് എത്തും. എഡിറ്റർ – അഖിൽ എആർ, സംഗീതം – രാഹുൽ ആർ ഗോവിന്ദ, പശ്‌ചാത്തല സംഗീതം – വിനു തോമസ്, ഗാനരചന – സാം മാത്യു, പ്രജീഷ്, ആർട്ട് – ഹംസ വള്ളിത്തോട്, വസ്‌ത്രാലങ്കാരം – ആര്യ ജയകുമാർ, മേക്കപ്പ് – റോണക്‌സ് സേവ്യർ, രതീഷ് കൃഷ്‌ണൻ, സൗണ്ട് ഡിസൈൻ – എംആർ രാജകൃഷ്‌ണൻ, പ്രൊഡക്ഷൻ കൺട്രോളർ – അഭിലാഷ് അർജുനൻ, ഫിനാൻസ് കൺട്രോളർ – ഫ്രാങ്കോ ഡേവിസ് മഞ്ഞില, പ്രൊജക്‌ട് ഡിസൈനർ – ജിനു വി നാഥ്, കൊറിയോഗ്രാഫി- അരുൺ നന്ദകുമാർ, ഡിസൈൻ – ശ്യാം സുന്ദർ, സ്‌റ്റിൽസ് – വിഷ്‌ണു രവി, വിഷ്‌ണു കെ വിജയൻ, പിആർഒ – പി ശിവപ്രസാദ് എന്നിവരാണ് മറ്റ് പ്രധാന അണിയറ പ്രവർത്തകർ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…