ബിജെപി പറഞ്ഞാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറെന്ന് മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരം വിവേക് ഗോപന്‍. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനുള്‍പ്പടെയുള്ള നേതാക്കളുമായി ചര്‍ച്ച നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവര്‍ത്തനത്തില്‍ ആകൃഷ്ടനായാണ് പാര്‍ട്ടിയില്‍ ചേരുന്നതെന്നും വിവേക് വെളിപ്പെടുത്തി. സീരിയലിലൂടെ ശ്രദ്ധേയനായ വിവേക് ഗോപന്‍ ഇപ്പോള്‍ തൃശൂര്‍ കൊടുങ്ങല്ലൂരിലെ ഷൂട്ടിംഗ് ലോക്കേഷനിലാണ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ തൃശൂരിലെത്തിയപ്പോഴാണ് വിവേകുമായി കൂടിക്കാഴ്ച നടത്തിയത്. രാഷ്ട്ര സേവനത്തിനായി യുവാക്കള്‍ മുന്നോട്ട് വരണമെന്നാണ് വിവേകിന്‍റെ അഭിപ്രായം. കലാ രംഗത്ത് നിന്നെത്തുന്ന തനിക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനാകുമെന്നും വിവേകിന് ആത്മവിശ്വാസമുണ്ട്. കെ സുരേന്ദ്രന്‍റെ വിജയ് യാത്രയുടെ ഭാഗമായി വിവേകിന് അംഗത്വം നല്‍കാനാണ് പാര്‍ട്ടിയുടെ തീരുമാനം
‘പരസ്പരം’ എന്നെ സീരിയലിലൂടെയാണ് വിവേക് ഗോപന്‍ പ്രശസ്തി നേടുന്നത്.സിനിമയിലും വിവേക് നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ഇതുവരെ 15 സിനിമകളിലാണ് വിവേക് അഭിനയിച്ചത്. 2011ലെ ‘ഒരു മരുഭൂമി കഥ’യാണ് വിവേകിന്റെ ആദ്യ ചിത്രം. മമ്മൂട്ടിയുടെ ‘പുള്ളിക്കാരന്‍ സ്റ്റാറാ’, ‘ഒരു കുട്ടനാടന്‍ ബ്ലോഗ്’ എന്നീ ചിത്രങ്ങളിലും വിവേക് അഭിനയിച്ചിരുന്നു.
നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത് വരുമ്പോള്‍ സിനിമ സീരിയല്‍ രംഗത്ത് നിന്നുള്ള നിരവധി പേരുടെ പേരുകളാണ് ബിജെപി സ്ഥാനാര്‍ത്ഥി സ്ഥാനത്തേക്ക് ഉയര്‍ന്ന് വരുന്നത്. സംവിധായകന്‍ രാജസേനന് ബിജെപി ഇത്തവണ സീറ്റ് നല്‍കുമെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ തവണ നെടുമങ്ങാട് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു രാജസേനന്‍. രാജ്യസഭ അംഗവും നടനുമായ സുരേഷ് ഗോപിയെ മത്സരിപ്പിക്കാനും ബിജെപി നേതൃത്വം ശ്രമിച്ചിരുന്നു. എന്നാല്‍ മത്സരിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. നടന്‍ കൃഷ്ണകുമാര്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകളും വന്നിരുന്നു. തിരുവനന്തപുരം ജില്ലയിലാണ് കൃഷ്ണകുമാറിനെ പരിഗണിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…